ഇന്റർഫേസ് /വാർത്ത /Crime / Infant Murder | 'ബിനോയ് അതിക്രൂരനായ കൊലയാളി'; വളര്‍ത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവെന്ന് പോലീസ്

Infant Murder | 'ബിനോയ് അതിക്രൂരനായ കൊലയാളി'; വളര്‍ത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവെന്ന് പോലീസ്

ഇയാള്‍ക്ക് കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു.

ഇയാള്‍ക്ക് കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു.

ഇയാള്‍ക്ക് കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു.

  • Share this:

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊലപ്പെടുത്തിയ (Child Murder) ജോണ്‍ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളര്‍ത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

ബിനോയ് വീട്ടില്‍ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളര്‍ത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോള്‍ ബിനോയിയെ എടുത്തുവളര്‍ത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങള്‍ അവര്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ക്ക് കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തില്‍ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.

വീട്ടില്‍ നിന്ന് മോഷണം പതിവായിരുന്നുവെന്നും വളര്‍ത്തമ്മ പറഞ്ഞു. വളര്‍ത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇയാളുള്‍പ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.

Also read: Infant Murder | കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു

MURDER | അമ്മായിയമ്മയെ ഉലക്കയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്നെ കേസിൽ പ്രതിക്ക്‌ ജീവപര്യന്തം തടവും പിഴയു ശിക്ഷ വിധിച്ച് കോടതി. കൈപ്പുഴ മേക്കാവ്‌ അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊന്ന കേസിൽ, മകളുടെ ഭർത്താവ്‌ ആർപ്പൂക്കര അത്താഴപ്പാടം നിഷാദി (35) നെയാണ്‌ ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി സാനു എസ്‌.പണിക്കർ ശിക്ഷ വിധിച്ചത്.

2019 ഫെബ്രുവരി 19-നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. ശ്യാമള വിദേശത്ത്‌ ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവർ, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ നിരന്തരം ശകാരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ്‌ കൊലപാതകത്തിന് ഇടയാക്കിയത്.

Also read: Infant killed ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മുത്തശിയുടെ കാമുകൻ കൊച്ചിയിൽ അറസ്റ്റിൽ

രാത്രിയിൽ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട്‌ നിഷാദ് തലയ്‌ക്കടിക്കുകയായിരുന്നു. പിറ്റേന്ന്‌ പുലർച്ചെ ഭാര്യയേയുംകൂട്ടി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മാനസികരോഗത്തിന്‌ ചികിത്സ തേടാൻ പോയി. അവിടെനിന്നാണ്‌ പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.

മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷം പ്രതിയുടെ ഭാര്യ അയല്‍വാസിയെ മൊബൈലില്‍ വിളിച്ച് ശ്യാമളയ്ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശ്യാമളയെ കണ്ടത്.

സാഹചര്യത്തെളിവിന്റേയും ശാസ്‌ത്രീയ തെളിവിന്റേയും അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ ശിക്ഷിച്ചത്‌. വിസ്‌താരവേളയിൽ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു. ഗാന്ധിനഗർ പോലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ് സി.ഐ. സി.ജെ. മാർട്ടിനാണ് അന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ എ. ജയചന്ദ്രൻ ഹാജരായി.

First published:

Tags: Child murder case, Infant death, Kochi