advertisement

കേരളാ വനിതാ ഫുട്‌ബോളിൽ വിപ്ലവം കുറിക്കാൻ അമൃത; പയ്യന്നൂർ സ്വദേശിനിക്ക് ഫിഫ സ്കോളർഷിപ്പ്

Last Updated:

ഫുട്‌ബോളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതുമയുള്ള അറിവ് സൃഷ്ടിക്കുന്ന ഗവേഷകരെ പിന്തുണയ്ക്കുന്നതാണ് ഫിഫ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്. കേരളത്തിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള ഒരു പഠനത്തിന് ആദ്യമായാണ് ഫിഫ സ്‌കോളര്‍ഷിപ് ലഭിക്കുന്നത്.

ഫിഫ സ്‌കോളര്‍ഷിപ്പ് നേടിയ അമൃത മോഹൻ 
ഫിഫ സ്‌കോളര്‍ഷിപ്പ് നേടിയ അമൃത മോഹൻ 
കേരളത്തിലെ വനിത ഫുട്‌ബോളിനെ കുറിച്ചുള്ള ഗവേഷണത്തിൻ്റെ ഭാഗമായി പയ്യന്നൂര്‍ സ്വദേശിനിക്ക് ഫിഫ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ അമൃത മോഹനനാണ് സ്‌കോളര്‍ഷിന് അർഹയായത്. അന്നൂരിലെ മോഹനന്‍ വേങ്ങയിലിൻ്റെയും നളിനി മോഹനൻ്റെയും മകളാണ് അമൃത. ലോകമെമ്പാടുമുള്ള ഫുട്‌ബോളുമായി ബന്ധപ്പെട്ട അക്കാദമിക് ഗവേഷണങ്ങളെ പിന്തുണച്ചാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. തെരഞ്ഞെടുത്ത ഗവേഷകര്‍ക്ക് 25000 യുഎസ് ഡോളര്‍ വരെയാണ് ധനസഹായം നല്‍കുന്നത്.
ഫുട്‌ബോളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതുമയുള്ള അറിവ് സൃഷ്ടിക്കുന്ന ഗവേഷകരെ പിന്തുണയ്ക്കുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇൻ്റര്‍നാഷണല്‍ സെൻ്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസില്‍ ഫിഫ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ലക്ഷ്യം. അക്കാദമിക് മൂല്യം, നവീനത, ഫുട്‌ബോള്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് അര്‍ത്ഥവത്തായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സാധ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്.
ഫിഫ സ്‌കോളര്‍ഷിപ് കേരളത്തിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള ഒരു പഠനത്തിന് ആദ്യമായാണ് ലഭിക്കുന്നതെന്നത് അമൃതയ്ക്കുള്ള പ്രധാന നേട്ടമാണ്. വനിത ഫുട്‌ബോളിൻ്റെ വളര്‍ച്ച, വെല്ലുവിളികള്‍, സാധ്യത എന്നിവ പരിശോധിക്കുന്നതാണ് ഗവേഷണം ലക്ഷ്യമിട്ടത്. നിലവില്‍ അമൃത ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷനില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കേരളാ വനിതാ ഫുട്‌ബോളിൽ വിപ്ലവം കുറിക്കാൻ അമൃത; പയ്യന്നൂർ സ്വദേശിനിക്ക് ഫിഫ സ്കോളർഷിപ്പ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement