ബാല ലൈംഗികപീഡനം: കർദിനാൾ ജോർജ് പെല്ലിന് ആറുവർഷം തടവ്

Last Updated:

വത്തിക്കാനിലെ മുൻ ട്രഷറർ കൂടിയായ ജോർജ് പെൽ ഓസ്ട്രേലിയയിലെ കത്തോലിക്ക സഭയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു

സിഡ്നി: പള്ളിയിലെ ഗായകസംഘത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെല്ലിന് ആറു വർഷം തടവ്. ശിക്ഷ വിധിച്ചുകൊണ്ട് രൂക്ഷമായ പരാമർശമാണ് പെല്ലിനെതിരെ കോടതി നടത്തിയത്. അങ്ങേയറ്റം ലജ്ജാവഹമായ പ്രവൃത്തിയാണ് പെൽ കാണിച്ചതെന്ന് കോടതി പറഞ്ഞു. മൂന്നു വർഷവും എട്ടു മാസവും കഴിഞ്ഞാൽ മാത്രമെ പെല്ലിന് പരോൾ അനുവദിക്കൂവെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. രണ്ട് ആൺകുട്ടികളെയാണ് 77കാരനായ ജോർജ് പെൽ ലൈംഗികമായി പീഡിപ്പിച്ചത്. വത്തിക്കാനിലെ മുൻ ട്രഷറർ കൂടിയായ ജോർജ് പെൽ ഓസ്ട്രേലിയയിലെ കത്തോലിക്ക സഭയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു.
1996ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിയിലെ ഗായകസംഘത്തിലുണ്ടായിരുന്ന രണ്ടു കുട്ടികളെയാണ് കർദ്ദിനാൾ ലൈംഗികമായി പീഡിപ്പിച്ചത്. അന്ന് മെൽബൺ ആർച്ച് ബിഷപ്പായിരുന്നു ജോർജ് പെൽ. കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് കുട്ടികൾ മോഷ്ടിച്ച് കുടിക്കുന്നത് പിടികൂടിയ ജോർജ് പെൽ, ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.
ലൈംഗിക പീഡനത്തിന് ഇരയായ ഒരു കുട്ടിയുടെ മൊഴിയെ ആസ്പദമാക്കിയാണ് ജോർജ് പെല്ലിനെ കോടതി ശിക്ഷിച്ചത്. മറ്റൊരു കുട്ടി അമിത ലഹരി ഉപയോഗത്തെ തുടർന്ന് 2014ൽ മരണപ്പെട്ടിരുന്നു.
advertisement
മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ മാസം പെൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിയ്ക്കെതിരായ ജോർജ് പെല്ലിന്‍റെ അപ്പീൽ ജൂണിൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാല ലൈംഗികപീഡനം: കർദിനാൾ ജോർജ് പെല്ലിന് ആറുവർഷം തടവ്
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement