advertisement

ശരിക്കും 'മെയ്ഡ് ഇൻ ഇന്ത്യ' ; വംശനാശം സംഭവിച്ച അപൂർവ ഇനം തവളകൾ പശ്ചിമ ഘട്ടത്തിൽ

Last Updated:

ആസ്ട്രോബട്രാചസ് കുറിച്ചിയാന എന്നാണ് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.

രാഷ്ട്രീയപരമല്ലാതെ, സത്യസന്ധമായി 'ഇന്ത്യയിൽ നിർമിച്ചത്' എന്ന് പറയാവുന്ന ഒരു പ്രത്യേക കണ്ടെത്തലിനെ കുറിച്ചാണ് പറയുന്നത്. അത് മറ്റൊന്നുമല്ല, 60 ലക്ഷം വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ ഒരു തവള വംശം.
ചെറിയ കുത്തുകളോട് കൂടിയ ബ്രൗൺ നിറത്തിലുള്ള പുറവും ഓറഞ്ച് നിറത്തിലെ വയറുമുള്ള തവള വംശത്തെ ഡെക്കാൻ പീഠഭൂമിയുടെ തെക്കൻ ഭാഗത്ത് കണ്ടെത്തിയിരിക്കുകയാണ്. ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ തന്നെ അതിശയിപ്പിച്ചിരിക്കുന്നു.
പശ്ചിമഘട്ടത്തിൽ അർധരാത്രി നടത്തിയ ഗവേഷണത്തിനിടെ വിവിധ മാതൃകകൾ പരിശോധിച്ചതിൽ നിന്നാണ് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ വംശമാണിതെന്ന് വ്യക്തമായത്. ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷകരുടെ സംഘമാണ് ഗവേഷണം നടത്തിയത്.
advertisement
രണ്ട് സെന്റീമീറ്ററിനും മൂന്ന് സെന്റീമീറ്ററിനും ഇടയിലാണ് ഇവയുടെ നീളം. ആസ്ട്രോബട്രാചസ് കുറിച്ചിയാന എന്നാണ് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. 'നക്ഷത്ര നിറമുള്ള കുള്ളൻ 'തവള(starry dwarf frog) എന്നും ഇവയ്ക്ക് പേരുണ്ട്. പുറത്തെ കുത്തുകൾ നക്ഷത്രം നിറഞ്ഞ ആകാശത്തെ ഓർമിപ്പിക്കുന്നവയായതിനാലാണ് ഇവയ്ക്ക് ഈ പേര് നൽകിയത്.
നക്ഷത്ര തവളകളെ ഗ്രീക്ക് ഭാഷയിൽ പറയുന്ന പേരാണ് ആസ്ട്രോബട്രാച്ചസ്. ഇവ കാണപ്പെട്ട പ്രാദേശിക മേഖലയിലെ ജനങ്ങൾ കുറിച്ചിയാന എന്നാണ് അറിയപ്പെടുന്നത്. അതിനാലാണ് ഇവയ്ക്ക് ആസ്ട്രോബട്രാച്ചസ് കുറിച്ചിയാന എന്ന പേര് നൽകിയത്- പഠനം നടത്തിയ സംഘത്തിലെ അംഗമായ ജോർജിയൻ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡോ. അലക്സ് പൈറനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
advertisement
പരമ്പരാഗത വംശത്തിൽപ്പെട്ട നിരവധി തവളകൾ ഈ മേഖലയിലുണ്ടെന്നാണ് ഗവേഷക സംഘം പറയുന്നത്. പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യമാണ് ഇതിന് കാരണമെന്നും ഗവേഷകർ പറയുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ശരിക്കും 'മെയ്ഡ് ഇൻ ഇന്ത്യ' ; വംശനാശം സംഭവിച്ച അപൂർവ ഇനം തവളകൾ പശ്ചിമ ഘട്ടത്തിൽ
Next Article
advertisement
'കൊറിയൻ ജീവിതമായിരുന്നു ഞങ്ങളുടെയെല്ലാം';മരണത്തിനു മുമ്പുള്ള മാനസിക വിഷമവും ഒറ്റപ്പെടലും വെളിപ്പെടുത്തി സഹോദരിമാരുടെ ഡയറി
'കൊറിയൻ ജീവിതമായിരുന്നു ഞങ്ങളുടെയെല്ലാം';മരണത്തിനു മുമ്പുള്ള മാനസിക വിഷമം വെളിപ്പെടുത്തി സഹോദരിമാരുടെ ഡയറി
  • ഗാസിയാബാദിൽ 16, 14, 12 വയസ്സുള്ള മൂന്ന് സഹോദരിമാർ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

  • കൊറിയൻ സംസ്കാരത്തോടും കെ-പോപ്പിനോടും കടുത്ത ആരാധനയും മാനസിക വിഷമവും ഡയറിയിൽ വെളിപ്പെടുത്തി

  • മാതാപിതാക്കളുടെ നിയന്ത്രണവും വിവാഹത്തെക്കുറിച്ചുള്ള ഭയവും കുട്ടികളുടെ ഒറ്റപ്പെടലും മരണത്തിൽ പങ്കുവച്ചു

View All
advertisement