തിരുവനന്തപുരം: കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. ചാരാച്ചിറ സ്വദേശിയായ ബാലു (51) ആണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കിയതാണ് ബാലുവിനെ ചൊടിപ്പിച്ചത്. ക്ലിഫ് ഹൗസ് റോഡ്, നന്തൻകോട് എന്നിവിടങ്ങളിൽ പൊലീസ് വാഹനങ്ങൾ തടയുന്നതിന്റെ പേരിലായിരുന്നു ഭീഷണി.
Also Read- ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ അതിക്രമിച്ച് കയറിയതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
പൊലീസ് കൺട്രോൾ റൂമിലേക്ക് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ വിളിച്ചത്. ഫോൺ വിളിച്ചയാളെ സൈബർ പൊലീസ് സഹായത്തോടെ തിരിച്ചറിഞ്ഞ പൊലീസ് മ്യൂസിയം സി ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മദ്യലഹരിയിൽ പലരെയും മുമ്പും ബാലു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.