മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച് കാൽനടക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും
- Published by:Vishnupriya S
- news18-malayalam
Last Updated:
നരഹത്യക്കും, മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി 10 വർഷം തടവിനും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്
തിരുവനന്തപുരം നേമത്ത് മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച് കാൽനടക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും. നെയ്യാറ്റിൻകര കോടതിയാണ് ശിക്ഷ വിധിച്ചത്. ഡ്രൈവർക്ക് 10 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മണക്കാട് വില്ലേജിൽ ആറ്റുവരമ്പിൽ വീട്ടിൽ ഓട്ടോ ഡ്രൈവർ ശ്രീകണ്ഠൻ നായരെയാണ്(58) കോടതി ശിക്ഷിച്ചത്.
നരഹത്യക്കും, മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി 10 വർഷം തടവിനും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ വിധിച്ചത്. നേമത്ത് കൈലാസം വീട്ടിൽ ബാലകൃഷ്ണൻ നായർ (71) ആണ് കൊല്ലപ്പെട്ടത്. 2018 ജൂൺ 18ന് വൈകിട്ട് 5.40ന് നേമം പൊലീസ് സ്റ്റേഷന് മുൻവശത്താണ് കേസിനാസ്പദം ആയ സംഭവം നടന്നത്.
കൊല്ലപ്പെട്ട ബാലകൃഷ്ണൻ നായർ മറ്റു രണ്ടു പേർക്കൊപ്പം റോഡ് ക്രോസ്സ് ചെയ്തു വരികയായിരുന്നു. ഈ സമയം അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർ ടേക്ക് ചെയ്തു വരികയായിരുന്ന ഓട്ടോറിക്ഷ ബാലകൃഷ്ണനെ ഇടിച്ചു തെറിപ്പിച്ചു. ഓട്ടോ ഓടിച്ചിരുന്ന മണികണ്ഠൻ സംഭവസമയം മദ്യപിച്ചിരുന്നു.
advertisement
സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ റ്റി.അനിൽകുമാറാണ് അന്വേഷണം പൂർത്തിയാക്കി ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ, അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.
Location :
Thiruvananthapuram,Kerala
First Published :
November 06, 2024 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച് കാൽനടക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും