വിദ്യാഭ്യാസ ലോണിനായി സമീപിച്ച പെൺകുട്ടിയെ ബാങ്ക് മാനേജർ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി

Last Updated:

ആത്മഹത്യ ചെയ്യുകയാണെന്ന് പെൺകുട്ടി അധ്യാപികയ്ക്ക് മെസേജ് അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

ഇൻഡോർ: വിദ്യാഭ്യാസ ലോണിനായി സമീപിച്ച പതിനാറുകാരിയെ ബാങ്ക് മാനേജർ പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത മാനേജർ പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
ദേശീയ ബാങ്കിൽ മാനേജരായ പർവീന്ദർ സിങ് എന്നയാൾക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തോളം ഇൻഡോറിലുള്ള ബാങ്കിൽ മാനേജരായി ജോലി ചെയ്ത പർവീന്ദർ അടുത്തിടെയാണ് മൊഹാലിയിലേക്ക് ട്രാൻസ്ഫർ ആയത്.
സുഹൃത്തു വഴിയാണ് പെൺകുട്ടി ബാങ്ക് മാനേജരെ പരിചയപ്പെടുന്നത്. ഇയാളുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു സുഹൃത്തിന്റെ അമ്മ. 2019 ൽ മാനേജർ വഴി തനിക്ക് വിദ്യാഭ്യാസ ലോൺ ലഭിച്ചിരുന്നുവെന്നും ലോണിനായി ഇയാളെ സമീപച്ചാൽ മതിയെന്നും സുഹൃത്ത് നിർദേശിച്ചതായി പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
advertisement
ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പർവീന്ദറിനെ സമീപിച്ചതെന്ന് പെൺകുട്ടി പറയുന്നു. നേരിട്ട് കണ്ടതിനു ശേഷം ഇയാൾ ചാറ്റ് ചെയ്തിരുന്നുവെന്നും ഷോപ്പിങ്ങിന് അടക്കം കൊണ്ടുപോയിരുന്നതുമായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുമായി ഹോട്ടലിൽ മുറിയെടുത്ത പർവീന്ദർ ഇവിടെ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മൊഴി. പീഡനദൃശ്യങ്ങൾ ഇയാൾ റെക്കോർഡ് ചെയ്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
You may also like:DNA പരിശോധനയിൽ അച്ഛനല്ലെന്ന് തെളിഞ്ഞു; ബധിരയും ഊമയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 17 മാസത്തിന് ശേഷം യുവാവിന് ജാമ്യം
ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുമായി ഇയാൾ ഗോവയിലും പോയിരുന്നതായി പറയുന്നു. മൂന്ന് ദിവസത്തോളം ഗോവയിൽ ഇയാൾക്കൊപ്പം പെൺകുട്ടി തങ്ങി.
advertisement
You may also like:പ്രണയ വിവാഹം; നവവരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് യുവതിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയി
നിരന്തര പീഡനം മൂലം മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി അധ്യാപികയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. താൻ ജീവൻ അവസാനിപ്പിക്കാൻ പോകുകയാണെന്നായിരുന്നു അധ്യാപികയ്ക്ക് പെൺകുട്ടി അയച്ച സന്ദേശം.
ഉടൻ തന്നെ അധ്യാപിക പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. തുടർന്നാണ് പീഡന വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്. പെൺകുട്ടിയേയും കൂട്ടി മാതാപിതാക്കൾ ടുകോഗഞ്ജ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
advertisement
സംഭവത്തിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ സുഹൃത്തിനേയും പ്രതി ചേർത്തിട്ടുണ്ട്. പ്രായപൂർത്തിയാകത്ത സുഹൃത്ത് ജുവനൈൽ ഹോമിൽ റിമാൻഡിലാണ്.
അതേസമയം, പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞതോടെ ബാങ്ക് മാനേജർ സ്ഥലത്തു നിന്ന് മുങ്ങി. ഇയാളെ കണ്ടെത്തിയാൽ 5000 രൂപ ഇനാമും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച്ച പെൺകുട്ടിയെ കൊണ്ട് ബാങ്ക് മാനേജരുടെ നമ്പരിലേക്ക് വിളിപ്പിച്ച പൊലീസ് ഇയാളെ ഇൻഡോറിലെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് എയർപോട്ടിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാഭ്യാസ ലോണിനായി സമീപിച്ച പെൺകുട്ടിയെ ബാങ്ക് മാനേജർ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി
Next Article
advertisement
ഗാസ സമാധാന കരാര്‍; ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേലികളെ മോചിപ്പിച്ചു
ഗാസ സമാധാന കരാര്‍; ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേലികളെ മോചിപ്പിച്ചു
  • ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേല്‍ പൗരന്മാരെ ഗാസ സമാധാന കരാറിന്റെ ഭാഗമായി മോചിപ്പിച്ചു.

  • മോചിപ്പിച്ചവരിൽ കിബ്ബറ്റ്‌സിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇരട്ട സഹോദരങ്ങളും ഒരു യുവ സൈനികനും ഉൾപ്പെടുന്നു.

  • ഇസ്രായേലില്‍ ജയിലില്‍ കഴിയുന്ന 2,000 പാലസ്തീന്‍ തടവുകാരെയും പകരമായി മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement