പ്രണയ വിവാഹം; നവവരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് യുവതിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയി

Last Updated:

കഴിഞ്ഞ 13നാണ് സന്തോഷിന്‍റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച്‌ നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം നടത്തണമെന്ന ആവശ്യം സ്നേഹയുടെ വീട്ടുകാർ തള്ളിക്കളഞ്ഞിരുന്നു.

ആലപ്പുഴ: പ്രണയിച്ച്‌ വിവാഹം കഴിച്ച നവദമ്പതികളിൽ വരനെ ആക്രമിച്ചു യുവതിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി. നവദമ്പതികള്‍ ബൈക്കില്‍ എത്തുമ്പോഴായിരുന്നു സംഭവം. മാവേലിക്കര പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇഷ്ടിക കഷ്ണം കൊണ്ടാണ് യുവതിയുടെ വീട്ടുകാർ നവവരനെ ആക്രമിച്ചത്.
പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയുമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കു പരുക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് സന്തോഷിന്‍റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച്‌ നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം നടത്തണമെന്ന ആവശ്യം സ്നേഹയുടെ വീട്ടുകാർ തള്ളിക്കളഞ്ഞിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു 13ന് ഇരുവരും വിവാഹിതരായത്.
ഞായറാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് ഇരുവരെയും ആക്രമിച്ചത്. സ്നേഹയുടെ അച്ഛൻ ബാബുവും സഹോദരന്‍ ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്‍കി.
advertisement
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് യുവതിയുടെ ബന്ധുക്കളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് നൽകിയ പരാതിയെ തുടര്‍ന്നു പൊലീസ് യുവതിയെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി. പിന്നീട് യുവതിയുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം അയച്ചു.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തതായി സിഐ ബി. വിനോദ് കുമാര്‍ പറഞ്ഞു.
advertisement
കേരളത്തിൽ അടുത്ത നാളായി സമാന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രണയിച്ച് വിവാഹിതനായ നടേരി മഞ്ഞളാട്ട് കുന്നുമ്മൽ കിടഞ്ഞിയിൽ മുഹമ്മദ് സാലിഹിനെ (29) ആക്രമിച്ച കേസിൽ, വധുവിന്റെ അമ്മാവൻമാരായ പറേച്ചാൽ കബീർ, മൻസൂർ, ഇവരുടെ കൂട്ടാളി തൻസീർ എന്നിവരെ ഇൻസ്പെക്ടർ സുഭാഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
advertisement
കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസ്. പ്രതികളുടെ ബന്ധുവായ പെൺകുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ വിവാഹം 2 മാസം മുൻപ് റജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് വധുവിന്റെ വീട്ടുകാരുമായി രമ്യതയിൽ എത്തിയതോടെ നിക്കാഹ് നടത്താൻ തീരുമാനിച്ചിരുന്നു. ഈ മാസം മൂന്നിനു നിക്കാഹിനു വരുമ്പോൾ പ്രതികൾ കാർ തടഞ്ഞ് ആക്രമിച്ചതായാണു കേസ്
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയ വിവാഹം; നവവരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് യുവതിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയി
Next Article
advertisement
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ;2026ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദേശം ചെയ്യും
  • മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച ട്രംപിനെ ഇസ്രായേൽ പരമോന്നത ബഹുമതി നൽകും.

  • ട്രംപിനെ 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

  • നെതന്യാഹു ട്രംപിന്റെ ആഗോള സ്വാധീനം പ്രശംസിച്ച്, ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്ന് വിളിച്ചു.

View All
advertisement