തേക്കടി കാണാനെത്തി കുമളിയില്‍ നിന്ന് ഐഫോണുകള്‍ മോഷ്ടിച്ച ബാങ്ക് മാനേജര്‍ തമിഴ്നാട്ടില്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഈ മാസം 7ന് സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിന് എത്തിയപ്പോഴാണ് പ്രതി മോഷണം നടത്തിയത്.
കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഐഫോണുകള്‍ മോഷ്ടിച്ച ബാങ്ക് മാനേജരായ യുവാവ് പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്ക് മാനേജരുമായ ദീപക് മനോഹര്‍(36) ആണ് പിടിയിലായത്. 1,60,000 രൂപ വിലവരുന്ന രണ്ട് ഐഫോണുകളാണ് പ്രതി മോഷ്ടിച്ചത്. ഈ മാസം 7ന് സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിന് എത്തിയപ്പോഴാണ് പ്രതി മോഷണം നടത്തിയത്.
തേക്കടി സന്ദര്‍ശനം പൂര്‍ത്തിയാക്കിയുള്ള മടക്കയാത്രയില്‍ കുമളി ടൗണിലൂടെ സഞ്ചരിക്കുന്നതിനിടെ, ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ദീപക് മനോഹര്‍ കുമളിയിലെ മൊബൈല്‍ കടയില്‍ എത്തിയത്. വിലയും മറ്റും ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍ വാങ്ങാതെ ദീപക് മടങ്ങി. ഉടമസ്ഥന്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് കടയില്‍നിന്ന് രണ്ട് ഐ ഫോണുകള്‍ മോഷണം പോയവിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോള്‍ ദീപക് ഫോണുകള്‍ കൈക്കലാക്കുന്നത് കാണാന്‍ കഴിഞ്ഞു. ഉടന്‍ തന്നെ കുമളി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുമളിയിലെ പല കടകളിലും കയറി മോഷണം നടത്തിയെന്ന് മനസിലാക്കി. പ്രതി സഞ്ചരിച്ച വാഹനത്തിന്‍റെ വിവരങ്ങളില്‍ നിന്നാണ് ഇയാ ളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചത്.
advertisement
തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം തിരുച്ചിറപ്പള്ളിയിലെ ഇയാളുടെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ കണ്ടെത്തുന്നതില്‍ പോലീസിന് സഹായകമായി.
Location :
Idukki,Kerala
First Published :
April 13, 2024 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തേക്കടി കാണാനെത്തി കുമളിയില്‍ നിന്ന് ഐഫോണുകള്‍ മോഷ്ടിച്ച ബാങ്ക് മാനേജര്‍ തമിഴ്നാട്ടില്‍ പിടിയില്‍


