കൊച്ചി: പാരമ്പര്യ വൈദ്യന് ചമഞ്ഞ് പൈല്‍സിന് ചികിത്സ നടത്തിയ ബംഗാള്‍ സ്വദേശി പിടിയില്‍. ദിഗംബര്‍ എന്ന 38കാരനെയാണ് മട്ടുമ്മലില്‍ നിന്ന് തേവര പോലീസ് പിടികൂടിയത്. പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത ഇയാള്‍ രോഗികളെ ശസ്ത്രക്രിയ വരെ ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. എംബിബിഎസ് ഡോക്ടറുടെ ക്ലിനിക്കിന് സമാനമായ സെറ്റപ്പിലാണ് ദിഗംബര്‍ രോഗികളെ പരിശോധിച്ചിരുന്നത്. അലോപ്പതി മരുന്നുകള്‍ക്കൊപ്പം ‘ഡോക്ടര്‍’ എന്നെഴുതിയ നെയിംബോര്‍ഡും കണ്ടെത്തി.
ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് വ്യാജ ഡോക്ടറുടെ വിദ്യാഭ്യാസ യോഗ്യതയും തട്ടിപ്പിന്റെ രീതികളും പോലീസ് മനസിലാക്കിയത്. ബംഗാളില്‍ പൈല്‍സിന് ചികിത്സ നടത്തുന്ന പാരമ്പര്യ ചികിത്സാ കുടുംബത്തിലെ അംഗമായ ദിഗംബര്‍ രോഗികളെത്തിയാല്‍ ഉടനെ പശ്ചിമ ബംഗാളിലെ ഗുരുവിനെ വിളിച്ച് രോഗലക്ഷണങ്ങള്‍ പറഞ്ഞു കൊടുക്കും. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് തുടര്‍ചികിത്സ നടത്തുന്നത്.
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; കായംകുളത്ത് അതിഥി തൊഴിലാളി അറസ്റ്റില്‍
പാരമ്പര്യ മരുന്നുകള്‍ക്കൊപ്പം ഓണ്‍ലൈനില്‍ വരുത്തിയ അലോപ്പതി മരുന്നുകളും രോഗികള്‍ക്ക് ദിഗംബര്‍ നല്കാറുണ്ടായിരുന്നു. ആന്റിബയോട്ടിക് ഗുളികകള്‍ വരെ ഇയാള്‍ നല്‍കിയിരുന്നു എന്നാണ് വിവരം. ഡോക്ടര്‍ ആണെന്ന് തെളിയിക്കാനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റിനായി കൊച്ചിയിലെ ഒരു സുഹൃത്തിന് പണം നല്കി കാത്തിരിക്കുമ്പോഴാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്. ഇയാളെ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengal, Fake doctor arrested, Kochi