കൃത്രിമക്കാലിനുള്ളിൽ മദ്യം കടത്തിയ ഭിന്നശേഷിക്കാരൻ അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
തൻ്റെ കൃത്രിമ കാല് ഉപയോഗിച്ച് ഇത്തരത്തിൽ നിരവധി തവണ മദ്യം കടത്തിയിട്ടുണ്ടെന്ന് ലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു
കൃത്രിമക്കാലിനുള്ളിൽ മദ്യം കടത്തിയ ഭിന്നശേഷിക്കാരൻ അറസ്റ്റിൽ. ബീഹാറിലെ ബങ്ക ജില്ലയിലെ ബൗൺസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മഹേഷ് കുമാർ ലാൽ എന്ന ഭിന്നശേഷിക്കാരനാണ് അറസ്റ്റിലായത്. ജാർഖണ്ഡ് അതിർത്തിയോട് ചേർന്നുള്ള ഹൻസ്ദിഹ-ഭഗൽപൂർ പ്രധാന റോഡില്‍ വാഹന പരിശോധന നടത്തിയ പൊലീസാണ് ലാലിനെ അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിലെത്തിയ ഭിന്നശേഷിക്കാരനായ യുവാവ് പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ലാലിനെ പിടികൂടി. വിശദമായി പരിശോധിച്ചപ്പോൾ ലാൽ ധരിച്ചിരുന്നത് പ്ലാസ്റ്റിക് കൃത്രിമ കാലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ വിശദമായി പരിശോധിച്ചു. കൃതൃമ കാൽ എടുത്തപ്പോഴാണ് നിരവധി വിദേശ മദ്യത്തിൻ്റെ കുപ്പികൾ കൃതൃമ കാലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
തൻ്റെ കൃത്രിമ കാല് ഉപയോഗിച്ച് ഇത്തരത്തിൽ നിരവധി തവണ മദ്യം കടത്തിയിട്ടുണ്ടെന്ന് ലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജാർഖണ്ഡിൽ നിന്ന് ഭഗൽപൂരിലേക്ക് കുപ്പികൾ കടത്തിയതായും ഇയാൾ പറഞ്ഞു. ഇയാളുടെ സ്കൂട്ടി പരിശോധിച്ചപ്പോൾ വാഹനത്തിനടിയിലെ അറയിൽ ഒളിപ്പിച്ച നിലയിൽ 15 കുപ്പി അനധികൃത മദ്യം കണ്ടെത്തി. തുടർന്നാണ് പൊലീസ് ലാലിനെ അറസ്റ്റ് ചെയ്തത്.
Location :
Bihar
First Published :
October 23, 2024 10:03 PM IST