advertisement

എഐ ക്യാമറയില്‍നിന്നും രക്ഷപ്പെടാന്‍ നമ്പര്‍ പ്ലേറ്റിൽ ടെക്നിക്ക്; ബൈക്ക് പിടികൂടി എംവിഡി

Last Updated:

യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് മറച്ചു വെക്കുകയും വാഹനം നിര്‍ത്തുന്ന സമയത്ത് ഈ നമ്പര്‍ പ്ലേറ്റ് ശരിയായ രീതിയില്‍ വെക്കുകയും ചെയ്യുന്നതാണ് വാഹന ഉടമയുടെ രീതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തൃശൂര്‍: എഐ കാമറകളില്‍നിന്നും രക്ഷപ്പെടാന്‍ മറച്ചുവക്കാന്‍ കഴിയുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയില്‍ ഓടിച്ച ബൈക്ക് പിടികൂടി പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ മറച്ചുവെക്കാന്‍ കഴിയുന്ന വിധത്തില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത് കണ്ടെത്തിയത്.
യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് മറച്ചു വെക്കുകയും വാഹനം നിര്‍ത്തുന്ന സമയത്ത് ഈ നമ്പര്‍ പ്ലേറ്റ് ശരിയായ രീതിയില്‍ വെക്കുകയും ചെയ്യുന്നതാണ് വാഹന ഉടമയുടെ രീതി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനയ്ക്കുശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ച് ബൈക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
advertisement
അടുത്തിടെ, രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം നടത്തി നികുതി വെട്ടിച്ച് കേരളത്തിൽ സർവീസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കെ എ 03 എ എഫ് 4938 എന്ന കർണാടക രജിസ്‌ട്രേഷനിലുള്ള, ഗുണ്ടൽപേട്ട് സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കോൺട്രാക്ട് കാര്യേജ് വാഹനമാണ് മഞ്ചേരിയില്‍ വെച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനത്തിന് നികുതി ഇനത്തിലും മറ്റു ഗതാഗത നിയമലംഘനങ്ങൾക്കെല്ലാം ചേർത്ത് 51,000 രൂപ പിഴ ഈടാക്കി.
പരിശോധനയിൽ പെടാതിരിക്കാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം നടത്തിയാണ് വാഹനം ഓടിയിരുന്നത്. കോൺട്രാക്ട് കാര്യേജിന്റെ മഞ്ഞ നമ്പർ പ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറെന്ന് തോന്നിപ്പിക്കുന്നതിനായി വെള്ള നമ്പർ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. സംശയം തോന്നിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയപ്പോൾ വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നും കേരളത്തിലേക്ക് കടക്കുന്നതിനുള്ള പെർമിറ്റ് ഇല്ലെന്നും നിയമപരമായ നികുതി ഒടുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷൻ പ്ലേറ്റിന്റെ കളര്‍ മാറ്റിയതെന്നും മനസ്സിലായി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
എഐ ക്യാമറയില്‍നിന്നും രക്ഷപ്പെടാന്‍ നമ്പര്‍ പ്ലേറ്റിൽ ടെക്നിക്ക്; ബൈക്ക് പിടികൂടി എംവിഡി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement