advertisement

രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം; നികുതി വെട്ടിച്ച കാർ എംവിഡി പിടികൂടി; 51,000 രൂപ പിഴ

Last Updated:

KA 03 AF 4938 എന്ന കർണാടക രജിസ്‌ട്രേഷനിലുള്ള ഗുണ്ടൽപേട്ട് സ്വദേശിയുടെ കാറാണ് മഞ്ചേരിയില്‍ വെച്ച് എംവിഡി പിടികൂടിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം നടത്തി നികുതി വെട്ടിച്ച് കേരളത്തിൽ സർവീസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കെ എ 03 എ എഫ് 4938 എന്ന കർണാടക രജിസ്‌ട്രേഷനിലുള്ള, ഗുണ്ടൽപേട്ട് സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കോൺട്രാക്ട് കാര്യേജ് വാഹനമാണ് മഞ്ചേരിയില്‍ വെച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനത്തിന് നികുതി ഇനത്തിലും മറ്റു ഗതാഗത നിയമലംഘനങ്ങൾക്കെല്ലാം ചേർത്ത് 51,000 രൂപ പിഴ ഈടാക്കി.
പരിശോധനയിൽ പെടാതിരിക്കാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം നടത്തിയാണ് വാഹനം ഓടിയിരുന്നത്. കോൺട്രാക്ട് കാര്യേജിന്റെ മഞ്ഞ നമ്പർ പ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറെന്ന് തോന്നിപ്പിക്കുന്നതിനായി വെള്ള നമ്പർ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. സംശയം തോന്നിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയപ്പോൾ വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നും കേരളത്തിലേക്ക് കടക്കുന്നതിനുള്ള പെർമിറ്റ് ഇല്ലെന്നും നിയമപരമായ നികുതി ഒടുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷൻ പ്ലേറ്റിന്റെ കളര്‍ മാറ്റിയതെന്നും മനസ്സിലായി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement
ഇതര സംസ്ഥാനത്ത് ഓടുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചെക്ക്‌പോസ്റ്റിൽ നിന്ന് പെർമിറ്റ് എടുത്ത് നികുതിയൊടുക്കണം. എന്നാല്‍ ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വാഹനങ്ങൾക്ക് ചെക്ക്‌പോസ്റ്റിൽ വച്ച് പെർമിറ്റ്, ടാക്‌സ് എന്നിവ അടയ്‌ക്കേണ്ടതില്ല.നികുതി വെട്ടിക്കാനാണ് നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചത്. പിഴ അടച്ചതോടെ രാത്രി തന്നെ വാഹനം വിട്ടുകൊടുത്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം; നികുതി വെട്ടിച്ച കാർ എംവിഡി പിടികൂടി; 51,000 രൂപ പിഴ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement