ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകൻ പിടിയിൽ

Last Updated:

തമിഴ്‌നാട്ടിലെ പളനിയിൽ നിന്നാണ് ഇയാളെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്

News18
News18
പാലക്കാട്: ആലത്തൂർ പാടൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീടുകയറി ആക്രമിച്ച കേസിൽ പ്രതിയായ ബിജെപി പ്രവർത്തകൻ സുരേഷിനെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ പളനിയിൽ നിന്നാണ് ഇയാളെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം, പീഡനശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റോഡിലിരുന്ന് മദ്യപിച്ച ശേഷം സുരേഷ് വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഇതേ ദിവസം തന്നെ ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിലും സുരേഷിനും സുഹൃത്തുക്കളായ വിഷ്ണു, അരവിന്ദ് എന്നിവർക്കുമെതിരെ പരാതിയുണ്ട്.
സുരേഷിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ സുരേഷ് സജീവ ബിജെപി പ്രവർത്തകനാണെന്ന് തെളിയിക്കുന്ന ഫോട്ടോകളും പാർട്ടിയുടെ ഔദ്യോഗിക പേജുകളിൽ വന്ന വാർത്തകളും പുറത്തുവന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകൻ പിടിയിൽ
Next Article
advertisement
സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ മലമ്പുഴയിൽ പിടിയിൽ
സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ മലമ്പുഴയിൽ പിടിയിൽ
  • മലമ്പുഴയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ.

  • കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകനിൽ നിന്ന് അതിക്രമം ഉണ്ടായത് പ്രദേശത്ത് പ്രതിഷേധം ഉയർത്തി.

  • പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാനാണ് പോലീസ് സാധ്യത പരിഗണിക്കുന്നത്.

View All
advertisement