Murder| വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി
വയനാട് (Wayanad) അമ്പലവയലിൽ (Ambalavayal) വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി.
അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെടുത്ത് അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മുഹമ്മദിന്റെ വാടക വീട്ടിലാണ് പെൺകുട്ടികളും അമ്മയും താമസിക്കുന്നത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
അതിഥി തൊഴിലാളി ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകര്‍ത്തു
കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ(Migrant Worker) ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ (Auto Driver) മൂക്കിന്റെ പാലം തകര്‍ന്നു. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാണ്(55) അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റത്. വാരപ്പെട്ടി മൈലൂരില്‍ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്‌സ് ഓട്ടോയില്‍ എത്തിയതാരുന്നു അലിയാര്‍.
advertisement
ഇതിനിടെയാണ് മറ്റൊരു കശാപ്പു കടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. പ്രകോപിതനായ അതിഥിത്തൊഴിലാളി അലിയാരിനെ ആക്രമിക്കുകയായിരുന്നു. മൂക്കിന് ഇടികിട്ടിയ അലിയാരുടെ എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ചു.
ഉടന്‍ അലിയാരെ സ്വകാര്യ ഡിസ്‌പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്റ്റിച്ചിട്ടു. അതേസമയം കശാപ്പ് കടയിലേക്ക് എത്തിച്ച ആട് രാത്രി വൈകിയും ഇറക്കാനാവാതെ ഓട്ടോയില്‍ തന്നെ തുടരുകയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിപ്പിച്ചു. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
First Published :
December 28, 2021 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി