ഓസ്ട്രേലിയയിൽ കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കോടതി. സിഡ്‌നിയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ സ്വാധീനമുള്ള ബാലേഷ് ധൻഖർ എന്നയാളാണ് അഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ഇയാൾ തന്റെ ഇരകളെ നുണ പറഞ്ഞും മയക്കുമരുന്ന് നൽകിയുമാണ് പീഡിപ്പിച്ചത്. ക്രൂരമായ ആക്രമണങ്ങളുടെ തെളിവുകൾ മറച്ചുവെയ്ക്കുകയും ചെയ്തു. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വലയിലാക്കുകയും പിന്നീട് മയക്കുമരുന്ന് നൽകി ബോധരഹിതരാക്കി ആക്രമിക്കുകയുമാണ് ചെയ്തിരുന്നതെന്ന് ദി സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ടിൽ പറയുന്നു.
2018-ൽ പോലീസ് ഇയാളുടെ അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്തപ്പോൾ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഡസൻ കണക്കിന് വീഡിയോ തെളിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയ വീഡിയോകളിലെ ചില സ്ത്രീകൾ അബോധാവസ്ഥയിലായിരുന്നു. അവർ കൊറിയൻ സ്ത്രീകളാണെന്നാണ് വിലയിരുത്തൽ.
ഒരു ഡേറ്റിംഗ് വെബ്‌സൈറ്റിൽ കണ്ടുമുട്ടിയ ആറാമത്തെ സ്ത്രീയെ ആക്രമിക്കുമ്പോഴാണ് ഇയാൾ പിടിക്കപ്പെട്ടത്. കൊറിയൻ സിനിമ, കൊറിയൻ ഭാഷ, കൊറിയൻ സ്ത്രീകൾ എന്നിവയോട് ഇയാൾക്ക് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. Also Read- ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗികാതിക്രമം നടത്തിയ ഫുട്‍ബോൾ പരിശീലകൻ അറസ്റ്റിൽ സിഡ്‌നിയിൽ ജോലിക്കായി എത്തിയവരും നിരാശ അനുഭവിക്കുന്നവരും തനിച്ചായവരുമായ സ്ത്രീകളുമാണ് ഇയാളുടെ ഇരകളായത്. ഇവരൊടൊപ്പമുള്ള സംഭാഷണങ്ങൾ ഇയാൾ റെക്കോർഡുചെയ്‌തിരുന്നു. ഹിൽട്ടൺ ഹോട്ടൽ കഫേയിലെയ്ക്ക് ഓരോ സ്ത്രീകളെയും അത്താഴത്തിന് ക്ഷണിക്കുന്നതിന് മുമ്പ് ധൻഖർ അവരുമായി ദീർഘനേരം സംഭാഷണം നടത്തിയിരുന്നു.
പിന്നീട് അയാൾ അവർക്ക് മയക്കമരുന്നുകൾ ചേർത്ത വൈനോ ഐസ്ക്രീമോ നൽകും. ഇരകളായ രണ്ട് സ്ത്രീകളുടെ രക്തത്തിലും മുടിയിലും മയക്കുമരുന്നിന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു. കിടയ്ക്ക് അരികിലുള്ള അലാറം ക്ലോക്കിലും ഫോണിലും രഹസ്യ ക്യാമറകൾ ഉപയോഗിച്ച് ലൈംഗികാതിക്രമം ഇയാൾ റെക്കോർഡ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Australia, Crime, Crime against woman, Rape