കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനില്‍ നടന്ന ആക്രമണം ഒരാളെ ലക്ഷ്യമിട്ടല്ലെന്ന് സൂചന. അജ്ഞാതന്‍ കുപ്പിയില്‍ കരുതിയ പെട്രോൾ യാത്രക്കാരുടെ മേൽ ഒഴിച്ചു കടന്നുകളയുകയായിരുന്നു. രാത്രി ഒൻപതരയോടെ ഡി 1 കോച്ചിലെ യാത്രയ്ക്കിടയിലായിരുന്നു സംഭവം.
പരിചയക്കാരായ സംഘമാണ് കംപാര്‍ട്ടമെന്‍റിലുണ്ടായിരുന്ന പൊള്ളലേറ്റവരില്‍ ഏറിയ പങ്കും ആളുകള്‍. ഇവിടെക്കെത്തിയ അജ്ഞാതന്‍ ആദ്യ വരിയിലെ സീറ്റുമുതല്‍ കുപ്പിയില്‍ കരുതിയ പെട്രോൾ സ്പ്രേ ചെയ്യുകയായിരുന്നു. തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തൃശൂര്‍ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.
Also read-കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; ഒരു കുട്ടിയുൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ
ചുവന്ന കള്ളി ഷർട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ അജ്ഞാതനാണ് പെട്രോൾ ഒഴിച്ചതെന്നാണ് സാക്ഷി മൊഴി. അക്രമിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. രാത്രി 9:07 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ ഏലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack in Train, Fire, Indian railway, Kozhikode, Kozhikode news, Train fire