വിവാഹം കഴിഞ്ഞു വരന്‍റെ വീട്ടിലെത്തിയ വധു സ്വർണാഭരണങ്ങളുമായി മുങ്ങി

Last Updated:

വധുവിന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരും വരന്റെ വീട്ടിലെത്തി. എന്നാൽ അൽപ്പസമയത്തിനകം വധുവിനെയും ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരെയും വീട്ടിൽനിന്ന് കാണാതായി.

കാൺപുർ: വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു മണിക്കൂറുകൾക്കകം സ്വർണാഭരണങ്ങളും പണവുമായി കടന്നു കളഞ്ഞു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ പൊവയാനിലാണ് വിവാഹം കഴിഞ്ഞ് എത്തിയ വധു സ്വർണാഭരങ്ങളുമായി മുങ്ങിയത്. ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വരന്റെ വീട്ടിലെത്തി മണിക്കൂറുകൾക്കകമാണ് വധുവിനെ കാണാതായത്.
വീടിനു സമീപപ്രദേശങ്ങളിലെല്ലാം തെരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വധുവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അതിനിടെയാണ് സ്വർണാഭരണങ്ങളും പണവും എടുത്താണ് യുവതി പോയതെന്ന് മനസിലായത്. തുടർന്ന് വരനും ബന്ധുക്കളും ചേർന്ന് പൊലീസിൽ പരാതി നൽകി.
ഷാജഹാൻപുരിലെ പൊവയാൻ സ്വദേശിയായ 34കാരനാണ് ഫാറൂഖാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹ ആലോചനകൾ നടത്തിയിരുന്നെങ്കിലും യുവാവിന്‍റെ വിവാഹം നടന്നിരുന്നില്ല. അതിനിടെയാണ് യുവാവിന്‍റെ സഹോദര ഭാര്യ കൊണ്ടുവന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയത്. ദരിദ്ര കുടുംബത്തിൽ വളർന്ന യുവതിയുമായാണ് വിവാഹം ഉറപ്പിച്ചത്.
advertisement
വിവാഹം നടത്താനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അണിയാനുള്ള സ്വർണാഭരണങ്ങളും ചെലവിനുള്ള പണവും വരന്‍റെ വീട്ടുകാരാണ് നൽകിയത്. വിവാഹ ചെലവിനായി 32000 രൂപ വരന്‍റെ വീട്ടുകാർ യുവതിയുടെ വീട്ടുകാർക്ക് നൽകിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് ശേഷം വധു വരന്‍റെ വീട്ടിലെത്തി.
അവിടെ വിവാഹ സത്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. വധുവിന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരും വരന്റെ വീട്ടിലെത്തി. എന്നാൽ അൽപ്പസമയത്തിനകം വധുവിനെയും ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരെയും വീട്ടിൽനിന്ന് കാണാതായി. വിവാഹ സത്കാരത്തിന്‍റെ തിരക്കിലായിരുന്ന വരനും ബന്ധുക്കളും ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. കുളിച്ച് വസ്ത്രം മാറി വരാമെന്ന് പറഞ്ഞു പോയ യുവതിയെയാണ് കാണാതായത്.
advertisement
Also Read- വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിൽ പരിശോധന; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍
സംഭവത്തിൽ വരന്‍റെ കുടുംബം നൽകിയ പരാതിയിൽ ഷാജഹാൻപുർ പൊലീസ് അന്വേഷണം ആരംഭിച്ചു. വരന്‍റെ വീട്ടിൽ നിന്ന് പോയ വധു ഇതുവരെ അവരുടെ സ്വന്തം വീട്ടിൽ എത്തിയിട്ടില്ല. സംഭവം അറിഞ്ഞതോടെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് വധുവിന്‍റെ വീട്ടുകാർ. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് വധുവിന്‍റെ വീട്ടുകാർ പറയുന്നത്. വധുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ ഡൽഹി അതിർത്തിയിലേക്ക് പോയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്.
advertisement
ഇന്ന് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ മൂന്ന് കുട്ടികളുടെ അമ്മയായ 29കാരി എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം ഒളിച്ചോടി. യുപിയിലെ ഗൊരഖ് പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇവർക്കായി കുടുംബങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോകാൻ സാധ്യതയുള്ള എല്ലായിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ആൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
Also Read- ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ
ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാത്രിവരെ ഇരുകുടുംബങ്ങളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുടുംബം പരാതിയുമായി എത്തിയതോടെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇരുവർക്കും വേണ്ടി പൊലീസും തിരച്ചിലും ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി 15കാരനും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വലിയ പ്രായ വ്യത്യാസമുള്ളതിനാൽ ആർക്കും ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിഞ്ഞു വരന്‍റെ വീട്ടിലെത്തിയ വധു സ്വർണാഭരണങ്ങളുമായി മുങ്ങി
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement