HOME » NEWS » Crime » 18 YEAR OLD ARRESTED AFTER SEXUALLY ASSAULTED A 13 YEAR OLD GIRL

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ

വാഹനത്തിനു അടുത്തേക്ക് എത്തിയപ്പോൾ ഒരു യുവാവ് ഡ്രൈവറുടെ സീറ്റിൽ അർദ്ധ നഗ്നയായി 13 വയസുള്ള പെൺകുട്ടിയുമായി ഇരിക്കുകയാണെന്ന് പൊലീസുകാർ കണ്ടു

News18 Malayalam | news18-malayalam
Updated: March 15, 2021, 4:21 PM IST
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ലണ്ടൻ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 18കാരൻ അറസ്റ്റിലായി. ബ്രിട്ടനിലെ മാർഗേറ്റ് ഫ്ലാ - വെസ്റ്റ് പാം ബീച്ചിൽ കാറിനുള്ളിൽവെച്ചാണ് 13കാരിയെ 18കാരൻ ലൈംഗികമായി ചൂഷണം ചെയ്തത്. വീടു വിട്ടിറങ്ങിയ രണ്ടു പെൺകുട്ടികളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് അവരിൽ ഒരാളെ കാറിനുള്ളിൽവെച്ച് ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോറൽ ഗേറ്റ് പാർക്കിന്റെ പിൻഭാഗത്ത് ഒരു കറുത്ത ഓഡി കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതായി ഒരു മാർഗേറ്റ് പോലീസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. പെട്രോളിങ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിനു അടുത്തേക്ക് എത്തിയപ്പോൾ ഒരു യുവാവ് ഡ്രൈവറുടെ സീറ്റിൽ അർദ്ധ നഗ്നയായി 13 വയസുള്ള പെൺകുട്ടിയുമായി ഇരിക്കുകയാണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. മറ്റൊരു പുരുഷൻ 12 വയസുള്ള പെൺകുട്ടിക്കൊപ്പം കാറിന്‍റെ പിൻ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.

ഇരുവരും പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുൻ സീറ്റിൽ ഇരുന്നത് മാർഗേറ്റ് സ്വദേശിയായ ജുഡ്‌ലി ജോസഫ് എന്നയാളാണെന്നും പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് വീടു വിട്ടിറങ്ങിയ പെൺകുട്ടികളാണ് ഒപ്പമുള്ളതെന്ന് തിരിച്ചറിഞ്ഞത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് താനും സഹോദരിയും ജോസഫിനെയും മറ്റൊരാളെയും ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് അവരെ കാണാൻ വീടു വിട്ടിറങ്ങിയതെന്നും, പാർക്കിൽ പുലർച്ചെ എത്തിയത് ലഹരി മരുന്ന് ഉപയോഗിക്കാനാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

Also Read- വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

റോയൽ പാം ബൊളിവാർഡിലുള്ള കാലിപ്‌സോ കോവിലേക്ക് അവർ ആദ്യം പോയതെങ്കിലും പൊലീസ് പെട്രോളിംഗ് കാർ കണ്ടതിനെ തുടർന്ന് ബീച്ചിലേക്ക് വരികയായിരുന്നു. ജോസഫ് പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും ഒരു കോണ്ടം ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഉപയോഗിച്ച കോണ്ടം കാറിന്‍റെ വിൻഡോ സീറ്റ് വഴി പുറത്തേക്കു എറിഞ്ഞതായും പൊലീസ് പറയുന്നു.

സംഭവത്തിൽ ജോസഫിനും സുഹൃത്തായ മറ്റൊരു യുവാവിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വീട്ടുകാരെ വിളിച്ചുവരുത്തി അവർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കൂടുതൽ നടപടികൾക്കായി മാർഗേറ്റ് പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് പറയുന്നു.

Also Read- വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി 'സഹനശക്തി' പരിശോധന; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ നടുറോഡിൽ വെച്ച് കടന്നുപിടിച്ചയാളെ ഓടിച്ചിട്ട് കൈകാര്യം ചെയ്തു യുവതി. വെള്ളിയാഴ്ച നോയിഡ സെക്ടർ 12ലാണ് സംഭവം ഉണ്ടായത്. പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതി ജോലി സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെയാണ് അതിക്രമമുണ്ടായത്. സൈക്കിളിലെത്തിയ 40 വയസ് പ്രായമുള്ളയാൾ യുവതിയുടെ മാറിൽ സ്പർശിക്കുകയായിരുന്നു. ശരീരത്തിൽ സ്പർശിച്ച ശേഷം അതിവേഗത്തിൽ സൈക്കിളിൽ പോയ ആളെ പിന്നാലെ ഓടി യുവതി പിടികൂടി. നടുറോഡിൽ വെച്ച് അയാളെ യുവതി നന്നായി കൈകാര്യം ചെയ്തു.

'വഴിനീളെ അവന്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഞാന്‍ റോഡ്​ മുറിച്ചുകടക്കാനായി ശ്രമിച്ചപ്പോള്‍ ഒരു കാര്‍ സമീപത്തു​കൂടി പോയി. സുരക്ഷിതമായി മാറിയപ്പോള്‍ പിറകിലൂടെ വന്ന്​ അയാള്‍ എന്‍റെ മാറിടത്തിൽ സ്​പര്‍ശിക്കുകയായിരുന്നു. അതിനു ശേഷം അയാള്‍ സൈക്കിളുമായി കടന്നുകളന്നു. ഒരു നിമിഷത്തേക്കു ഞാൻ ഞെട്ടിപ്പോയി. എന്നാൽ പെട്ടെന്നു തന്നെ അയാളുടെ സൈക്കിളിനു പിന്നാലെ ഓടാനാണ് എനിക്ക് തോന്നിയത്. അയാളെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് അയാളുടെ പിന്നാലെ ഓടിയതും, സൈക്കിൾ തടഞ്ഞുനിർത്തി അയാളെ അടിച്ചു. അയാളുടെ മുഖത്ത് തുടരെ തുടരെ അടിച്ചിട്ടും എനിക്ക് ദേഷ്യം അടക്കാനായില്ല'- യുവതി ഒരു മാധ്യമത്തോട്​ പറഞ്ഞു.
Published by: Anuraj GR
First published: March 15, 2021, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories