വിവാഹിതയായ 26കാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് ബസ് ഡ്രൈവർ അറസ്റ്റിൽ

Last Updated:

സ്വകാര്യ ​ ബസ് ഡ്രൈവറുമായി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെയാണ് യുവതി പരിചയപ്പെട്ടത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കണ്ണൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് സ്വ​ദേ​ശി മാ​ത്രാ​ട​ൻ പു​തി​ര​ക്ക​ൽ നി​ശാ​ന്ത് (36)​ ആണ് അറസ്റ്റിലായത്.
ബസ് ഡ്രൈവറായ ഇയാൾ ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​ സ്വദേശിനിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഇ​രു​പ​ത്താ​റു​കാ​രിയാണ് പരാതിക്കാരി.
ഫെ​ബ്രു​വ​രി​യി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. സ്വകാര്യ ​ ബസ് ഡ്രൈവറായ നിശാന്തുമായി യുവതി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. ഈ കാലയളവിൽ നിശാന്ത് പ്ര​ലോ​ഭി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി, പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ റോ​ഡി​ലെ ലോ​ഡ്ജി​ലെ​ത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
advertisement
എന്നാൽ ശാരീരിക ബന്ധത്തിന് ശേഷം യുവാവ് തന്നിൽ നിന്നും അകന്നുവെന്നും ആ​ല​ക്കോ​ട് പൊ​ലീ​സി​ൽ നൽകിയ പ​രാ​തിയിൽ പറയുന്നു. സം​ഭ​വം ന​ട​ന്ന​ത് പ​യ്യ​ന്നൂ​രി​ലാ​യ​തി​നാ​ൽ ആ​ല​ക്കോ​ട് പൊ​ലീ​സ് പ​യ്യ​ന്നൂ​ർ പൊലി​സി​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.​
advertisement
യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പ​യ്യ​ന്നൂ​ർ സ്‌​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഹേ​ഷ് കെ​നാ​യ​രു​ടെ നി​ർ​ദേശ പ്ര​കാ​രം എ​സ്‌​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പെ​രു​മ്പ​യി​ൽ​നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹിതയായ 26കാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് ബസ് ഡ്രൈവർ അറസ്റ്റിൽ
Next Article
advertisement
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
പിഎം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISFമുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
  • പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  • എറണാകുളം പറവൂർ ബ്ലോക്കിലായിരിക്കും മത്സരിക്കുക

  • നിമിഷ രാജു എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.

View All
advertisement