മൂന്നു ദിവസം നിർത്താതെ മദ്യപിച്ച ശേഷം അയൽവാസിയോട് ഭാര്യയെ സെക്സിനായി ചോദിച്ച 43 കാരൻ മരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തെളിവായി
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗർ ബ്ലോക്കിൽ 43കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൂന്നുദിവസം തുടർച്ചയായി മദ്യപിച്ചശേഷം സെക്സിനായി ഭാര്യയെ ചോദിച്ചതിന് പിന്നാലെ അയൽവാസി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സിദ്ധാപുര പൊലീസ് കണ്ടെത്തി. ഒരാഴ്ച മുൻപായിരുന്നു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
43കാരനായ മണികണ്ഠനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെ എം കോളനിയിലെ സുരേഷി (45)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൂലിവേലക്കാരാണ്. മരണത്തിൽ സുരേഷിനെ സംശയമുണ്ടെന്ന മണികണ്ഠന്റെ സഹോദരിയുടെ പരാതിയിലാണ് അറസ്റ്റ്.
സുരേഷും മണികണ്ഠയും ഒരേ തെരുവിലാണ് താമസമെങ്കിലും മുൻപരിചയമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാർച്ച് എട്ടിന് സുരേഷ് മണികണ്ഠന്റെ വീട്ടിലെത്തുകയും വീടിന് സമീപത്ത് കിടന്നുറങ്ങുന്ന മണികണ്ഠനെ എടുത്തുകൊണ്ടുപോകണമെന്ന് മണികണ്ഠന്റെ അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മൂന്നുദിവസം മണികണ്ഠൻ തുടർച്ചയായി മദ്യപിച്ചിരുന്നു. പിന്നാലെ അമ്മയെത്തി മകനെ വീട്ടിലേക്ക് കൊണ്ടുവന്നു.
advertisement
സഹോദരി വീട്ടിലെത്തിയപ്പോൾ മൂക്കിൽ നിന്ന് ചോര ഒലിക്കുന്ന മണികണ്ഠയെയാണ് കണ്ടത്. രാത്രി വൈകി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിറ്റേ ദിവസം സഹോദരി പൊലീസിൽ പരാതി നൽകി. ആന്തരിക അവയങ്ങൾക്കേറ്റ പരിക്കിനെ തുടർന്നായിരുന്നു മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലച്ചോറിൽ രക്തസ്രാവവും കണ്ടെത്തിയിരുന്നു.
സിസിടിവി പരിശോധിച്ചപ്പോൾ സുരേഷ് മണികണ്ഠനെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരുന്നത് കണ്ടെത്തി. പിന്നാലെ സുരേഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മാർച്ച് ഏഴിന് ഒരുമിച്ചിരുന്ന് മദ്യം കഴിച്ചെന്നും റോഡരികിലിരുന്ന് പരസ്പരം സംസാരിച്ചുവെന്നും സുരേഷ് പൊലീസിനോട് പറഞ്ഞു. പിന്നാലെ മണികണ്ഠ സുരേഷിന്റെ വീട്ടിലെത്തുകയും സെക്സിനായി ഭാര്യയെ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
advertisement
പിന്നാലെ ഇതിന്റെ പേരിൽ വഴക്കുണ്ടാവുകയും തടിക്കഷണം കൊണ്ട് സുരേഷ് മണികണ്ഠയുടെ തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് ബോധരഹിതനായ മണികണ്ഠയെ സുരേഷ് വീടിന് പുറത്ത് കൊണ്ടുപോയി കിടത്തി.
Location :
Bangalore,Bangalore,Karnataka
First Published :
March 14, 2023 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നു ദിവസം നിർത്താതെ മദ്യപിച്ച ശേഷം അയൽവാസിയോട് ഭാര്യയെ സെക്സിനായി ചോദിച്ച 43 കാരൻ മരിച്ച നിലയിൽ