'ശബ്ദമുണ്ടാക്കാതെ ചില്ല് പൊട്ടിക്കാം, എളുപ്പത്തില്‍ കമ്പി വളയ്ക്കാം': മോഷണവിദ്യകള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍ പിള്ള
Last Updated:
കനകക്കുന്നില്‍ നടക്കുന്ന സ്പെയ്സസ് ഫെസ്റ്റിവലില്‍ തന്റെ 'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ'എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മോഷണ ടിപ്പുകള്‍ പങ്കുവച്ചത്.
തിരുവനന്തപുരം: മോഷണവിദ്യകള്‍ പങ്കുവച്ച് തസ്‌കരന്‍ മണിയന്‍ പിള്ള. 'നനഞ്ഞ തോര്‍ത്ത്മുണ്ട് പൊത്തി ജനല്‍ചില്ലില്‍ ചെറിയൊരു തട്ടുകൊടുത്താല്‍ മതി, ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം കേള്‍ക്കില്ല, നിരന്തരശ്രമങ്ങള്‍ കൊണ്ട് സിദ്ധിച്ച മെയ് വഴക്കത്തോടെ കമ്പികള്‍ വളച്ചു അകത്തു കയറുമ്പോള്‍ വീട്ടിനുള്ളില്‍ ഉറങ്ങുന്നവരുടെ ഉറക്കം അളക്കാന്‍ സാധിക്കും. അതിനായി ഉള്ളംകാലില്‍ ഊതിയാല്‍ മതി.' മണിയന്‍പിള്ളയുടെ മോഷണാനുഭവങ്ങള്‍ നിശാഗന്ധിയിലെ വലിയ സദസ് കൗതുകത്തോടെയാണ് കേട്ടിരുന്നത്. കനകക്കുന്നില്‍ നടക്കുന്ന സ്പെയ്സസ് ഫെസ്റ്റിവലില്‍ തന്റെ 'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ'എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മോഷണ ടി
കമ്പി വളച്ചു കയറാനും അടുക്കള വഴി കയറാനുമാണ് ശ്രമിച്ചിട്ടുള്ളത്. മുന്നിലുള്ള വാതിലിലൂടെ കയറാന്‍ ഇതുവരെ ധൈര്യമുണ്ടായിട്ടില്ലെന്നും മണിയന്‍പിള്ള പറഞ്ഞു. കയറുന്ന വീട്ടില്‍ സമയം ഉണ്ടെങ്കില്‍ ആ വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയും അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് തിരികെ പോവുകയും ചെയ്യും. ഇതുവരെയും സ്ത്രീകളെ ഉപദ്രവിക്കാനോ അവരുടെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ എടുക്കാനോ ശ്രമിച്ചിട്ടില്ല. മോഷ്ടിച്ച സമ്പാദ്യങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന സദസ്സിന്റെ സംശയത്തിന് കളവുമുതല്‍ കൊണ്ട് താന്‍ നാലു പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുത്തിട്ടുണ്ട് എന്ന് മണിയൻപിള്ള മറുപടി നല്‍കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2019 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബ്ദമുണ്ടാക്കാതെ ചില്ല് പൊട്ടിക്കാം, എളുപ്പത്തില്‍ കമ്പി വളയ്ക്കാം': മോഷണവിദ്യകള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍ പിള്ള