• HOME
 • »
 • NEWS
 • »
 • crime
 • »
 • Cannabis | കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍

Cannabis | കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍

കഞ്ചാവ് വാങ്ങുന്ന ആരും കബളിപ്പിക്കപ്പെടരുത്  എന്ന് കരുതിയാണ് ജംഷീദ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസിന് നൽകിയ മൊഴി

 • Share this:
  പാലക്കാട് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാപ്പിളക്കാട് സ്വദേശി പള്‍സര്‍ ജംഷീദിനെയാണ് പോലീസ് പിടികൂടിയത്. രഹസ്യകോഡ് ഉപയോഗിച്ച് ചെറുകിടക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത് ഇയാളാണ്. കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കി പരിശോധിക്കുന്നതാണ് ജംഷീദിന്‍റെ രീതി. പാലക്കാട് മേഴ്സി കോളേജ് ജംങ്ഷനിലെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. രഹസ്യ കോഡ് അടക്കമുള്ള കച്ചവട തന്ത്രങ്ങളെ കുറിച്ചും പ്രതിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഡ് ഉപയോഗിച്ചാണ് ആവശ്യക്കാരുമായി ജംഷീദ് സംസാരിക്കുന്നത്. ഓണ്‍ ആണെന്ന് പറഞ്ഞാല്‍ സാധനം കിട്ടും എന്നാണ് അര്‍ത്ഥം ഓഫ് ആണെന്ന് പറഞ്ഞാല്‍ പിന്നെ നിന്നിട്ട് കാര്യമില്ല..സാധനം കിട്ടില്ല.

  കഞ്ചാവ് സ്വയം ഉപയോഗിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപഭോക്താക്കൾക്ക് വിൽക്കുന്ന ആളാണ് പൾസർ ജംഷീദ്. കഞ്ചാവ് വാങ്ങുന്ന ആരും കബളിപ്പിക്കപ്പെടരുത്  എന്ന് കരുതിയാണ് ജംഷീദ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസിന് നൽകിയ മൊഴി. കഞ്ചാവ് കഴിഞ്ഞാൽ ചായയാണ് ജംഷീദിന്  പിന്നെ ലഹരി.കിട്ടുന്നത് എത്ര ഗ്ലാസ് ആയാലും ചായ മടി കൂടാതെ കുടിക്കും.

  Also Read- 'ഞാൻ ഒരാളെ കൊന്നു'; ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; സുഹൃത്ത് കീഴടങ്ങി

  ജംഷീദിന്റെ കൈയിൽനിന്ന് പൊലീസ് ഒന്നേകാൽ കിലോ കഞ്ചാവാണ്  പിടികൂടിയത്.10 ഗ്രാം വീതം പൊതികളിലാക്കിയാണ് വിൽപന. ഒരു കവറിന് 500 രൂപയാണ് നിരക്ക്. ആരും കടം പറയരുത് എന്നത് ജംഷീദിന്റെ നിര്‍ബന്ധമാണ്. കടം കൊടുക്കുന്ന ശീലമില്ല. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനും ജംഷീദിന് വേറിട്ട വഴികളുണ്ട്. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി പാടത്തോ പറമ്പിലോ കുഴിച്ചിടും. ആര് വന്ന് പരിശോധിച്ചാലും ഒന്നും കണ്ടെത്താനാകില്ല. ജംഷീദുമായുള്ള പതിവ് കഞ്ചാവ് ഇടപാടുകാരെയും മൊത്ത വിൽപനയുള്ള ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

   വീട്ടിലേക്ക് വിരുന്നുവന്ന നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു; കൊല വിവാഹം കഴിഞ്ഞ് നാലാം ദിവസം


  ചെന്നൈ: വിരുന്നിനായി ഭാര്യവീട്ടിലെത്തിയ നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. തിരൂവാരൂര്‍ ജില്ലയിലെ തിരുത്തുറൈപൂണ്ടിലാണ് സംഭവം. വീരപുരം ഗ്രാമത്തിലെ മുരുകേശനെയാണ് (23) ഭാര്യാപിതാവ് രവിചന്ദ്രന്‍ കൊലപ്പെടുത്തിയത്. മുരുകേശനും രവിചന്ദ്രന്റെ മകള്‍ അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്ന് നാലാംദിവസമാണ് കൊലപാതകം.

  മദ്യപിച്ചു ആളുകളുടെ മുന്നില്‍ അപമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് രവിചന്ദ്രന്‍ മരുമകനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 13 നായിരുന്നു കൂലിവേലക്കാരനായ മുരുകേശനും അരവിന്ധ്യയും തമ്മിലുള്ള വിവാഹം. അതിന് ശേഷം 15 ന് ഇരുവരും വിരുന്നിനായി അരവിന്ധ്യയുടെ വീട്ടിലെത്തി. ഇരുവരും ഇവിടെ താമസിച്ചുവരുമ്പോള്‍ മദ്യപിച്ച മുരുകേശനും രവിചന്ദ്രനും തമ്മില്‍ വഴക്കുണ്ടായതായി പറയപ്പെടുന്നു.

  കഴിഞ്ഞദിവസം വീടിന് സമീപം രക്തത്തില്‍ കുളിച്ചനിലയില്‍ മുരുകേശന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രവിചന്ദ്രന്‍ ഒളിവില്‍പ്പോയി. തിരുത്തുറൈപൂണ്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രവിചന്ദ്രന്‍ അരിവാള്‍കൊണ്ട് മുരുകേശനെ വെട്ടുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

  തമിഴ്നാട്ടിലെ കുംഭകോണത്ത് ദിവസങ്ങൾക്ക് മുൻപാണ് വിരുന്ന് നൽകാമെന്ന് വിളിച്ചുവരുത്തി വധുവിനെയും വരനെയും ബന്ധുക്കൾ വെട്ടിക്കൊന്നത്. വധുവിന്റെ സഹോദരനാണ് നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ശരണ്യ - മോഹന്‍ എന്നീ ദമ്പതികളെയാണ് ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയി.

  കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.

  വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരെയും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.
  Published by:Arun krishna
  First published: