• HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയം കുരുവിക്കൂട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു; രണ്ടുപേർക്ക് പരിക്ക്

കോട്ടയം കുരുവിക്കൂട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു; രണ്ടുപേർക്ക് പരിക്ക്

ഗാനമേളയ്ക്കിടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്ന് കരുതുന്നു

  • Share this:

    കോട്ടയം: എലിക്കുളത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി പി പി റോഡിൽ കുരുവിക്കൂട് കവലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇടമറ്റം സ്വദേശികളായ യുവാക്കൾ കാറിലെത്തി കവലയിലുണ്ടായിരുന്ന കുരുവിക്കൂട് സ്വദേശികളായ രണ്ടുപേരെ ഇരുമ്പ് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

    കുരുവിക്കൂട് കരിമുണ്ടയിൽ ഷിബുവിന്റെ മക്കളായ ആശിഷ്, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്നവർ അക്രമികളെത്തിയ കാറ് ഓടയിലേക്ക് മറിച്ചിട്ടശേഷം തീയിട്ടു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

    Also Read- കോഴിക്കോട് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി

    കാറിൽ നിറയെ കല്ലുകൾ സൂക്ഷിച്ചിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും പൂർണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റ് രണ്ടുപേരെയും പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കഴിഞ്ഞ ദിവസം ഇടമറ്റത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്ന് കരുതുന്നു.

    Also Read- കോട്ടയത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

    പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമികൾക്കായി തിരച്ചിൽ തുടങ്ങി.

    Published by:Rajesh V
    First published: