കോഴിക്കോട് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നാല് ദിവസം മുൻപാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്.
കോഴിക്കോട്: കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. കോൺഗ്രസ് പ്രവർത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിർമ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയിൽ നിന്നാണ് കണ്ണട നഷ്ടമായത്.
നാല് ദിവസം മുൻപാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്. ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാൻ സമീപത്തെല്ലാം ബൈജു തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഗാന്ധിജിയുടെ 150ആം ജന്മദിനത്തിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. ഗാന്ധി സ്ക്വയർ എന്ന് പേരിട്ട് ഇവിടെ പൊതുപരിപാടികളും നടത്താറുണ്ട്. കോൺഗ്രസ് കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ക്വയർ പരിപാലിക്കുന്നത്.
Location :
Kozhikode,Kerala
First Published :
February 27, 2023 7:48 PM IST