ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് 200 കിലോയോളം ഏലക്ക മോഷ്ടിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
യാത്രയ്ക്കിടയിൽ എപ്പോഴോ വാഹനം നിർത്തിയിട്ടപ്പോൾ ലോറിയുടെ മുകളിൽ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയർ അറുത്തു മാറ്റി നാല് ചക്കുകൾ റോഡിലേയ്ക് ഇടുകയായിരുന്നു
ഇടുക്കി: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് 200 കിലോയോളം ഉണക്കിയ ഏലക്ക മോഷ്ടിച്ചു. ചെമ്മണ്ണാറിലെ പതിവ് കേന്ദ്രത്തിൽ നിന്നും കുമളിയിലെ ലേല ഏജൻസിയിലേക്ക് കൊണ്ടു പോയ ഏലക്കയാണ് മോഷ്ടിച്ചത് . 200 കിലോയോളം ഉണക്ക ഏലക്ക നഷ്ടമായതായാണ് റിപ്പോർട്ട്.
കഴിഞ്ഞ രാത്രിയിൽ നെടുങ്കണ്ടതിനു സമിപം ചേമ്പളത്ത് ആളൊഴിഞ്ഞ പ്രദേശത്തു വെച്ചാണ് സംഭവം. യാത്രയ്ക്കിടയിൽ എപ്പോഴോ വാഹനം നിർത്തിയിട്ടപ്പോൾ ലോറിയുടെ മുകളിൽ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയർ അറുത്തു മാറ്റി നാല് ചക്കുകൾ റോഡിലേയ്ക് ഇടുകയായിരുന്നു.
ഇതിൽ ഒരു ചാക്ക് കീറി ഏലക്ക റോഡിൽ ചിതറിയതും ലോറിയ്ക്കു മുകളിൽ ആൾ ഇരിയ്ക്കുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ ലേല ഏജൻസിയായ സ്‌പൈസ് മോർ കമ്പനിയിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം പാമ്പാടുംപാറയിൽ നിർത്തി നോക്കിയപ്പോഴാണ് മോഷണം നടന്നവിവരം ഡ്രൈവർ അറിയുന്നത്.
advertisement
ലോറിയ്ക്കു പിന്നാലെ വന്ന വെള്ള മാരുതി വാനിൽ ഉണ്ടായിരുന്ന സംഘം റോഡിലേക്ക് വീണ ഏലക്ക ചാക്കുകൾ വാനിൽ കയറ്റി കൊണ്ടുപോയതായി കരുതുന്നു. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമളി-നെടുങ്കണ്ടം റൂട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധന നടത്തും.
Location :
Idukki,Kerala
First Published :
August 19, 2023 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് 200 കിലോയോളം ഏലക്ക മോഷ്ടിച്ചു