മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെതിരായ 3.85 കോടിയുടെ അഴിമതി കേസ് എന്താണ്? താരത്തിന്റെ പ്രതികരണം
- Published by:Rajesh V
- news18-malayalam
Last Updated:
''ആരോപണങ്ങളെല്ലാം തെറ്റാണ്. അവ കെട്ടിച്ചമച്ചതാണ്. ഈ ആരോപണങ്ങളുമായി എനിക്ക് ബന്ധമില്ല. എനിക്കെതിരേ കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്കെതിരേ തക്കസമയത്ത് ഞാന്‍ പ്രതികരിക്കും''
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്. ക്രിക്കറ്റ് അസോസിയേഷനിലെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തു എന്ന കേസിലാണ് അസ്ഹറുദ്ദീനും അസോസിയേഷനിലെ ചില മുന്‍ ഭാരവാഹികള്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ സുനീല്‍ കാന്ത് ബോസിന്റെ പരാതിയില്‍ ഉപ്പാല്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരബാദ് ക്രിക്കറ്റ് അസോസിയേഷനിലെ മുന്‍ പ്രസിഡന്റായിരുന്നു അസ്ഹറുദ്ദീന്‍. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Also Read- വസ്തുതർക്കം; സഹോദരന്റെ ശരീരത്തിലൂടെ 8 തവണ ട്രാക്ടർ കയറ്റിയിറക്കി കൊന്ന ക്രൂരതയുടെ വീഡിയോ പുറത്ത്
അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ശരിയായ സമയത്ത് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ”ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒയുടെ പരാതിയില്‍ എനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മാധ്യമ വാര്‍ത്തകള്‍ ഞാന്‍ കണ്ടു. ആ ആരോപണങ്ങളെല്ലാം തെറ്റാണ്. അവ കെട്ടിച്ചമച്ചതാണ്. ഈ ആരോപണങ്ങളുമായി എനിക്ക് ബന്ധമില്ല. എനിക്കെതിരേ കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്കെതിരേ തക്കസമയത്ത് ഞാന്‍ പ്രതികരിക്കും. എന്റെ സത്‌പേര് നശിപ്പിക്കുന്നതിന് എന്റെ എതിരാളികള്‍ നടത്തിയ ശ്രമമാണ്. ഇതിനെതിരേ ശക്തമായി പോരാടും,” അസ്ഹറുദ്ദീന്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പറഞ്ഞു.
advertisement
3.85 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ആരോപിച്ച് തെലങ്കാന ഹൈക്കോടതിയില്‍ വിവിധ കക്ഷികള്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത്, ഈ വര്‍ഷം ഓഗസ്റ്റില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം അസോസിയേഷനില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തിയിരുന്നുവെന്ന് എച്ച്‌സിഎ സിഇഒയുടെ പരാതിയില്‍ പറയുന്നു.
2020 മാർച്ച് 1 മുതൽ 2023 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ അസോസിയേഷന്റെ ഫോറൻസിക് ഓഡിറ്റാണ് (ഇടക്കാല റിപ്പോർട്ട്) സമർപ്പിച്ചത്. അതിൽ ഫണ്ട് വഴിതിരിച്ചുവിടൽ, എച്ച്‌സിഎയുടെ സ്വത്തുക്കൾ ദുരുപയോഗം ചെയ്യൽ എന്നിവ ഉൾപ്പെടുന്ന ചില സാമ്പത്തിക തിരിമറികൾ ഓഡിറ്റർമാർ കണ്ടെത്തിയിരുന്നു.
advertisement
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും അഴിമതി നടന്നതായി സിഎ സ്ഥാപനം കണ്ടെത്തിയതായി പരാതിക്കാരൻ പറഞ്ഞു. 2021 മാർച്ച് 3ന് നടന്ന 9-ാമത് അപെക്‌സ് കൗൺസിൽ യോഗത്തിൽ അന്നത്തെ അസോസിയേഷൻ പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ അഗ്നിശമന ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
എച്ച്‌സിഎയ്‌ക്ക് എത്രമാത്രം നഷ്ടം സംഭവിച്ചുവെന്നറിയാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും പരാതിക്കാരൻ പോലീസിനെ അറിയിച്ചു.
Location :
Hyderabad,Hyderabad,Telangana
First Published :
October 26, 2023 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെതിരായ 3.85 കോടിയുടെ അഴിമതി കേസ് എന്താണ്? താരത്തിന്റെ പ്രതികരണം