ബൈക്ക് മാറ്റുന്നതിനെച്ചൊല്ലി തർക്കത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന് പാലക്കാട് പഞ്ചായത്തംഗത്തി നെതിരെ കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വ്യാപാരസ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്
ബൈക്ക് മാറ്റുന്നതിനെച്ചൊല്ലി തർക്കത്തെത്തുടർന്ന് യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ച പഞ്ചായത്തംഗത്തിന് എതിരെ കേസ്.പാലക്കാട് മണ്ണാർക്കാടാണ് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് അംഗം സതീശന് എതിരെയാണ് കേസെടുത്തത്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനാണ് അക്രമം നേരിട്ടത്.
ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.തുടർന്ന് സതീശൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത വച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയുമായിരുന്നു.
Location :
Palakkad,Palakkad,Kerala
First Published :
November 14, 2025 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്ക് മാറ്റുന്നതിനെച്ചൊല്ലി തർക്കത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന് പാലക്കാട് പഞ്ചായത്തംഗത്തി നെതിരെ കേസ്


