advertisement

മിഠായി വാങ്ങാൻ പണമെടുത്ത 4 വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവച്ച അമ്മയ്ക്കെതിരെ കൊല്ലത്ത് കേസ്

Last Updated:

കുട്ടിയുടെ വലതു കാലിലാണ് ഗുരുതരമായി പൊള്ളലേറ്റത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മിഠായി വാങ്ങാൻ പേഴസിൽ നിന്ന് പണമെടുത്തെന്ന് പറഞ്ഞ് 4 വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു.
കിളികൊല്ലൂർ കല്ലുംതാഴം കാപ്പെക്സ് ഫാക്ടറിക്ക് സമീപം താമസിക്കുന്ന അശ്വതിക്ക്(34) എതിരെയാണ് പൊലീസ് കേസ് എടുത്തത്.നാലുവയസുള്ള അങ്കണവാടി വിദ്യാർത്ഥിയായ മകന്റെ കാലിലാണ് അശ്വതി സ്പൂൺ ചൂടാക്കിവച്ച് പൊള്ളിച്ചത്. കുട്ടിയുടെ വലതുകാലിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ചൂട് ചായ വീണ് പൊള്ളിയതെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്.
പിന്നീട് ചോദ്യം ചെയ്യലിൽ പേഴ്സിൽ നിന്ന് പണമെടുത്ത ദേഷ്യത്തിനാണ് കുട്ടിയുടെ കാൽ പൊള്ളിച്ചതെന്ന് അശ്വതി സമ്മതിക്കുകയായിരുന്നു. പ്രദേശത്തെ പൊതുപ്രവർത്തകരുടെ ഇടപെടലിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അശ്വതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മിഠായി വാങ്ങാൻ പണമെടുത്ത 4 വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവച്ച അമ്മയ്ക്കെതിരെ കൊല്ലത്ത് കേസ്
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement