വിമാനത്താവളത്തിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന യൂട്യൂബർ രണ്ട് മാസത്തിൽ കടത്തിയത് 267 കിലോ സ്വർണം; കമ്മിഷൻ മൂന്ന് കോടി

Last Updated:

അറസ്റ്റിലായ കടയുടമ സാബിർ അലി ഒരു യൂട്യൂബർ കൂടിയാണ്. ഷോപ്പിങ് ബോയ്സ് എന്ന പേരിലാണ് ഇയാൾ യൂട്യൂബ് ചാനൽ നടത്തുന്നത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഗിഫ്റ്റ് ഷോപ്പിലെ ജീവനക്കാർ നടത്തിയത് കോടികളുടെ സ്വർണ്ണക്കടത്ത്. കടയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒൻപത് പേരെയാണ് വ്യാഴാഴ്ച കസ്റ്റംസ് ഡിപ്പാർട്ട്മെൻറിൻെറ എയർ ഇൻറലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് ശൃംഖലയുമായി ചേർന്നാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്.
അറസ്റ്റിലായ കടയുടമ സാബിർ അലി ഒരു യൂട്യൂബർ കൂടിയാണ്. ഷോപ്പിങ് ബോയ്സ് എന്ന പേരിലാണ് ഇയാൾ യൂട്യൂബ് ചാനൽ നടത്തുന്നത്. ഇയാളുടെ കടയിലെ ജീവനക്കാരും രണ്ട് യാത്രക്കാരും ചേർന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 267 കിലോഗ്രാം സ്വർണം കടത്തിയെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇതിന് ഏകദേശം 167 കോടി രൂപ വിലവരും. കമ്മീഷനായി സംഘത്തിന് ലഭിച്ചത് മൂന്ന് കോടി രൂപയാണ്.
വിമാനത്താവളത്തിനുള്ളിൽ കട നടത്താനായി, യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് ഡീലർ സാബിർ അലിക്ക് 70 ലക്ഷം രൂപ നൽകിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് കട നടത്തിയതെന്നാണ് വിവരം. “വിദ്വേദ പിആർജി എന്ന ഏജൻസി വഴി വൻതുക മുടക്കിയാണ് രണ്ട് മാസം മുമ്പ് സാബിർ അലി വിമാനത്താവളത്തിനുള്ളിൽ കട വാടകയ്ക്ക് എടുത്തത്. 7 ജീവനക്കാരാണ് ഇതിൽ പ്രവർത്തിച്ചിരുന്നത്,” ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ആർ ശ്രീനിവാസ നായിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
advertisement
പൗഡർ രൂപത്തിലുള്ള ഒരു കിലോഗ്രാം സ്വർണവുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാബിർ അലിയുടെ ഒരു ജീവനക്കാരൻ കസ്റ്റംസിൻെറ പിടിയിലായിരുന്നു. ഇയാൾ മാത്രമാണ് സ്വർണക്കടത്ത് നടത്തിയതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയം തോന്നിയതിന് തുടർന്ന് ഈ ജീവനക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് സംഘം നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തായത്. കടയിലെ ജീവനക്കാരാണ് വിമാനത്താവളത്തിന് ഉള്ളിലേക്കും പുറത്തേക്കും സ്വർണം എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്താവളത്തിനുള്ളിലെ കടയിലെ ജീവനക്കാരായതിനാൽ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നൽകുന്ന ഐഡി കാർഡ് ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ വലിയ സുരക്ഷാ പരിശോധയൊന്നുമില്ലാതെ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും കടക്കാനും സാധിച്ചിരുന്നു. ചില യാത്രക്കാരിൽ നിന്നുള്ള സഹായവും വൻ തോതിലുള്ള സ്വർണ്ണക്കടത്തിന് ലഭിച്ചിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. “പൗഡർ രൂപത്തിലാണ് ഇവർ സ്വർണം കയ്യിൽ വെച്ചിരുന്നത്. അതിനാൽ തന്നെ സ്കാനറിൽ ഇത് പിടിക്കപ്പെടില്ല. കൃത്യമായ ലക്ഷ്യത്തോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്,” ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
പിടിക്കപ്പെട്ടവരുടെ ഫോണിലെ സംഭാഷണങ്ങളിൽ നിന്നാണ് 267 കോടി രൂപയുടെ സ്വർണ്ണക്കടത്ത് നടന്നുവെന്ന് കസ്റ്റംസിന് ബോധ്യമായത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിൽ നിന്നുമാണ് സ്വർണം എത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഐഡി കാർഡുകൾ കാണിച്ച് ഇവർ സുരക്ഷാ പരിശോധനയിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടതെന്നും വിശദമായി അന്വേഷിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിമാനത്താവളത്തിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന യൂട്യൂബർ രണ്ട് മാസത്തിൽ കടത്തിയത് 267 കിലോ സ്വർണം; കമ്മിഷൻ മൂന്ന് കോടി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement