വധശ്രമക്കസ് ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിഐയും ഇടനിലക്കാരനും അറസ്റ്റിൽ

Last Updated:

ഒന്നരലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്‍റെ ആദ്യ ഗഡുവായി ഒരുലക്ഷം രൂപ കഴിഞ്ഞ ദിവസം കൈപ്പറ്റി

കോട്ടയം: അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ ഷിബു കുമാർ (46) ആണ് വിജിലൻസ് പിടിയിലായിരിക്കുന്നത്. ഇയാളുടെ ഏജന്‍റായ സുദീപ് ജോസ് (39) എന്നയാളും അറസ്റ്റിലായിട്ടുണ്ട്. സ്റ്റേഷൻ കാന്‍റീൻ കരാറുകാരനാണ് സുദീപ്.
മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവാവിൽ നിന്നുമാണ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ യുവാവിന് അനുകൂലമായ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയാണ് സുദീപ് വഴി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്‍റെ ആദ്യ ഗഡുവായി ഒരുലക്ഷം രൂപ കഴിഞ്ഞ ദിവസം സിഐയുടെ ക്വാർട്ടേഴ്സിലെത്തി യുവാവ് കൈമാറി. സുദീപിന്‍റെ കയ്യിലാണ് പണം നൽകിയത്. ഇയാൾ പണം സിഐയ്ക്ക് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു രേഖപ്പെടുത്തിയത്.
advertisement
ഇളംകാട് സ്വദേശിയായ യുവാവിന്‍റെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുമാസം മുമ്പ് പിതാവും-മകനും തമ്മിൽ അടിപിടിയും നടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് യുവാവിന്‍റെ വാഹനം അടക്കം പിടിച്ചെടുക്കുകയും ചെയ്തു. ഈ കേസിൽ കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാം, വാഹനം തിരികെ നൽകാം തുടങ്ങി ഉറപ്പുകൾ നൽകിയാണ് ഏജന്‍റ് വഴി പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
advertisement
ഇതാദ്യമായല്ല കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിയായ ഷിബു കുമാർ കൈക്കൂലി കേസിൽ പിടിയിലാകുന്നത്. നേരത്തെ കഴക്കൂട്ടം സിഐ ആയിരിക്കുമ്പോഴും സമാന കേസിൽ ഇദ്ദേഹത്തെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സർവീസിൽ തിരികെ കയറിയ ശേഷവും ഇദ്ദേഹത്തിനെതിരെ വ്യാപക പരാതികളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്.
English Summary: station house officer Shibu Kumar and his accomplice arrested in kottayam mundakkayam kerala for taking bribe of rs one and half lakh to settle a case of attempt to murder involving father and son
മലയാളം വാർത്തകൾ/ വാർത്ത/Crime/
വധശ്രമക്കസ് ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിഐയും ഇടനിലക്കാരനും അറസ്റ്റിൽ
Next Article
advertisement
കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക്
കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക്
  • പരവൂർ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലോത്സവ വേദി തകർന്നു, മൂന്നു പേർക്ക് പരിക്ക്.

  • ശക്തമായ കാറ്റിലും മഴയിലും താത്കാലിക പന്തൽ തകർന്നതോടെ അധ്യാപികയും വിദ്യാർഥികളും പരിക്കേറ്റു.

  • ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്മിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement