സണ്ണി ലിയോണ്‍ എത്തുമെന്ന് പ്രചാരണം; കോഴിക്കോട് മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘര്‍ഷവും

Last Updated:

സണ്ണി ലിയോണ്‍ ഉള്‍പ്പെടെ സിനിമാതാരങ്ങള്‍ എത്തുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷൻ ഷോ പരിപാടിയിലാണ് സംഘർഷം.

സണ്ണി ലിയോണി
സണ്ണി ലിയോണി
കോഴിക്കോട്: സണ്ണി ലിയോൺ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘർഷവും. ഒടുവിൽ പോലീസ് ഇടപെട്ട് പരിപാടി തടയുകയും നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷം. എത്തുമെന്ന് പറഞ്ഞ താരങ്ങൾ എത്താതെ വന്നതോടെ സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തില്‍ കലാശിച്ചത്.
മാസങ്ങള്‍ക്ക് മുൻപ് തന്നെ ഡിസൈനര്‍ ഷോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചാരണം നടന്നിരുന്നതായി പൊലീസ് പറയുന്നു. സണ്ണി ലിയോണ്‍ അടക്കം ചലച്ചിത്ര താരങ്ങളും പരിപാടിയ്ക്ക് ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാഷൻ രംഗത്ത് മുൻപരിചയമില്ലാത്ത കുട്ടികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു കുട്ടിയ്ക്ക് 6000 രൂപയോളം ചെലവ് വരുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
ഫാഷൻ റേയ്‌സ് – വിൻ യുവർ പാഷൻ’ എന്ന പേരിൽ ഡിസൈനർ ഷോയും ‘ഗോൾഡൻ റീൽസ് ഫിലിം അവർഡ്‌സ് എന്ന പേരില്‍ നടക്കുന്ന മൂന്നുദിവസത്തെ പരിപാടിയാണിത്. ഇതിന്റെ രണ്ടാംദിനമായിരുന്നു ഇന്നലെ. സംഘാടകര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇവിടെ നിരവധി പേരാണ് എത്തിയിരുന്നത്. പ്രമുഖ ഡിസൈനര്‍മാരുടെ നേതൃത്വത്തിൽ കുട്ടികള്‍ക്ക് ക്യാറ്റ് വാക്ക് പരിശീലനം നല്‍കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പ്രമുഖ ഡിസൈനര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കുട്ടികള്‍ക്ക് നല്‍കിയ വസ്ത്രങ്ങള്‍ തീരെ ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
advertisement
ഇതോടെ പോലീസെത്തി പരിപാടി നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഘാടകരും സ്വകാര്യ സുരക്ഷാ ജീവനക്കാരും പൊലീസിനെ തടയാൻ ശ്രമിച്ചു. തുടർന്ന് സംഘര്‍ഷത്തില്‍ പരിപാടിയുടെ പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് കസ്റ്റഡിയിലെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സണ്ണി ലിയോണ്‍ എത്തുമെന്ന് പ്രചാരണം; കോഴിക്കോട് മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘര്‍ഷവും
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement