തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹപാര്‍ട്ടിക്കിടെ കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛനടക്കം മര്‍ദനമേറ്റു
- Published by:Arun krishna
- news18-malayalam
Last Updated:
വധുവിന്‍റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത് .
തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ പാർട്ടിക്കിടെ സംഘർഷം. വധുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 7.30യോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്.
വധുവിന്‍റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത് . പ്രശ്നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്‍റെ പിതാവിന് ഉപഹാരം നല്‍കി. എന്നാല്‍ വധുവിന്‍റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി സംഘംചേര്‍ന്നെത്തി വധുവിന്‍റെ ബന്ധുക്കളെ മര്‍ദ്ദിക്കുകയായിരുന്നു.
advertisement
അയല്‍ക്കാരന് വധുവിന്‍റെ വീട്ടുകാരോടുള്ള പൂര്‍വ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് വധുവിന്‍റെ വീട്ടുകാര്‍ ആരോപിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി.
Location :
First Published :
November 12, 2022 10:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹപാര്‍ട്ടിക്കിടെ കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛനടക്കം മര്‍ദനമേറ്റു


