തൃശൂർ: കള്ള് ചോദിച്ചു കൊടുക്കാത്തതിനു ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചുമാറ്റി. തെങ്ങിലുണ്ടായിരുന്ന ചെത്തുതൊഴിലാളി ചാടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയൻ (43)ആണ് പരിക്കേറ്റത്. മരംവെട്ടുതൊഴിലാളി മങ്കൊമ്പിൽ വീട്ടിൽ ബിസ്മി (45) ആണ് പ്രതി.
താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയൻ ഊർന്നിറങ്ങി ചാടിയപ്പോഴാണ് പരുക്കറ്റത് . പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.