Arrest| സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്നു രാവിലെ ഒൻപതു മണിയോടെ ഇരിങ്ങാലക്കുട ടൗണിലായിരുന്നു സംഭവം.
തൃശൂർ (Thrissur) ഇരിങ്ങാലക്കുടയില്‍ (Irinjalakkuda) സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്. വിദ്യാര്‍ഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഒൻപതു മണിയോടെ ഇരിങ്ങാലക്കുട ടൗണിലായിരുന്നു സംഭവം. കോളജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡില്‍വെച്ച് ശല്യംചെയ്യുകയായിരുന്നു. ഇത് കണ്ടാണ് വിദ്യാര്‍ഥിനിയുടെ സഹപാഠിയായ ടെല്‍സന്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതോടെ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥിയെ ആക്രമിച്ച ശേഷം യുവാക്കള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രണ്ടുപേരും ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അല്പദൂരം മുന്നോട്ടുപോയതിന് ശേഷം ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതോടെ നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികളായ രണ്ടുപേരെയും പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
advertisement
കുഴൽപ്പണ വേട്ട: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് 9 കോടി രൂപ
മലപ്പുറം: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് ഒൻപതുകോടി രൂപയുടെ കുഴൽപ്പണം. മതിയായ രേഖകളില്ലാതെ കടത്തിയ ഒരു കിലോ ഗ്രാം സ്വർണവും ഇക്കാലയളവിൽ പിടിച്ചെടുത്തിരുന്നു.
മതിയായ രേഖകളില്ലാതെ വാഹനത്തിലെ രഹസ്യ അറയിലൊളിപ്പച്ച് കടത്തിയ 4.40 കോടി രൂപയാണ് വളാഞ്ചേരി പൊലീസ് ഇന്നലെ പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. ഇന്നലെ പിടിച്ചെടുത്ത തുക സംബന്ധിച്ച വിവരം ആദായ നികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
advertisement
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ വളാഞ്ചേരി ചട്ടമ്പി റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് രഹസ്യ അറയിൽ ഒളിപ്പിച്ച പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര കിളിനക്കോട് സ്വദേശി പി ഹംസ (48), എആർ നഗർ കൊളപ്പുറം സ്വദേശി ഫഹദ് (32) എന്നിവരെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെയും കസ്റ്റഡിയിലെടുത്തു.
തിരുപ്പൂരിൽ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമായിരുന്നു ഇതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുകയാണെന്നും കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
advertisement
കഴിഞ്ഞ ആഴ്ച കാറിൽ കടത്താൻ ശ്രമിച്ച 1.80 കോടി രൂപ വളാഞ്ചേരിയിൽ പിടികൂടിയിരുന്നു. ഇന്നലെ നടന്ന പരിശോധനയ്ക്ക് വളാഞ്ചേരി ഇൻസ്പെക്ടർ കെ ജെ ജിനേഷ്, സിവില്‍ പൊലീസ് ഓഫീസർമാരായ വിനീത്, ആൻസൺ, വിവേക് എന്നിവർ നേതൃത്വം നൽകി.
Location :
First Published :
March 16, 2022 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ