തിരുവനന്തപുരത്ത് അധ്യാപകൻ കുട്ടിയുടെ തല മരത്തിൽ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന് പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
പോത്തന്‍കോട് അയിരൂപ്പാറ ഗവയ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം
പോത്തന്‍കോട് അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ അധ്യാപകൻ വിദ്യാർഥിയുടെ തല മരത്തിൽ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന് പരാതി. യുപി വിഭാഗത്തിലെ താൽക്കാലിക അധ്യാപകനാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് തല മരത്തിലിടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥി ഛര്‍ദിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് എസ്എടിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി.
രണ്ടാഴ്ച മുൻപ് ചുമതലയേറ്റ കായിക അധ്യാപകനാണ് വിദ്യാര്‍ഥിയോട് ക്രൂരമായി പെരുമാറിയതെന്ന് രക്ഷിതാക്കൾ പറയുന്നു. ഇന്നലെ സ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ പെണ്‍കുട്ടിയുമായി തർക്കിക്കുന്നത് കണ്ട കായിക അധ്യാപകന്‍ വിദ്യാർഥിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 21, 2023 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് അധ്യാപകൻ കുട്ടിയുടെ തല മരത്തിൽ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന് പരാതി