മൊബൈല്‍ ഫോണ്‍ കൈയില്‍ വെച്ചതിന് 16കാരിയുടെ കരണത്തടിച്ചു; ട്യൂഷൻ സെന്റർ പ്രിൻസിപ്പാളിനെതിരെ പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
അടിയേറ്റ പെണ്‍കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
തിരുവനന്തപുരം നീറമണ്‍കരയില്‍ ട്യൂഷൻ സെന്‍റര്‍ പ്രിൻസിപ്പല്‍ വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി. മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനാണ് പതിനാറുകാരിയുടെ കരണത്തടിച്ചത്. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തില്‍ ഗൈഡ്ലൈൻസ് ട്യൂഷൻ സെന്‍റര്‍ പ്രിൻസിപ്പല്‍ മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച ആയതിനാലാണ് പെണ്‍കുട്ടി മൊബൈൽ ഫോണുമായെത്തിയത് ഇത് ചോദ്യം ചെയ്താണ് പ്രിന്‍സിപ്പല്‍ കുട്ടിയുടെ കരണത്തടിച്ചത്.
മർദനമേറ്റ പെൺകുട്ടി ആദ്യം വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് കോവളത്തെ സ്വകാര്യ ആശുപത്രിയും പിന്നീട് ജനറൽ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
ഇവരുടെ പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പല്‍ മോഹനനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2008ലും സമാനമായ രീതിയിൽ ഒരു കുട്ടിയെ മർദിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
advertisement
Location :
First Published :
November 13, 2022 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈല്‍ ഫോണ്‍ കൈയില്‍ വെച്ചതിന് 16കാരിയുടെ കരണത്തടിച്ചു; ട്യൂഷൻ സെന്റർ പ്രിൻസിപ്പാളിനെതിരെ പരാതി


