കൊല്ലത്ത് പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയൽവാസികളായ ദമ്പതിമാർ അറസ്റ്റില്‍

Last Updated:

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്

News18
News18
കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാർ അറസ്റ്റിൽ. മരിച്ച കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ സുരേഷ്, ഭാര്യ ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അടുത്ത ബന്ധുവായ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമില്‍ സന്ദേശം അയച്ചുവെന്നാരോപിച്ച്‌ ഇവർ വീടുകയറി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കേസ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
പത്താം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിൽ ജനാല കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിയുള്ള ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിന് മുമ്പ് ബന്ധുക്കളും അയല്‍വാസികളുമായ സുരേഷും ഭാര്യ ഗീതുവും വീടുകയറി ആദികൃഷ്ണനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടി ജീവനൊടുക്കിയത്.
മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിൽ അടക്കം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ആലപ്പുഴയില്‍നിന്നുമാണ് ഗീതുവും സുരേഷും അറസ്റ്റിലായത്. രോഗിയായ പിതാവും ഭിന്നശേഷിയുള്ള സഹോദരനും അടക്കം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു പത്താംക്ലാസുകാരൻ.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയൽവാസികളായ ദമ്പതിമാർ അറസ്റ്റില്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement