തിരുവനന്തപുരം: മംഗലപുരത്ത് പതിനാറുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം കണിയാപുരം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി, കെ എൻ കെ ഹൗസിൽ മുഹമ്മദ് ഷമീറിനെയാണ് (50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
പീഡന വിവരം പെൺകുട്ടി അധ്യാപകരോടാണ് വെളിപ്പെടുത്തിയത്. അധ്യാപകർ അറിയിച്ചതിനെതുടർന്ന് ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറി. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.
ജനുവരിയിൽ പെൺകുട്ടിയുടെ വീട്ടിൽവെച്ചും ഒരാഴ്ച മുൻപ് സ്കൂളിൽ വെച്ചും പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഷമീറിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.