പന്തയം ജയിക്കാൻ ബലാത്സംഗം; ക്രിക്കറ്റ് താരത്തിന്റെ ക്രൂരപീഡനം കാരണം മുഖത്തിന്റെ ഒരുഭാഗം തളർന്നുപോയ സംഭവം വിവരിച്ച് യുവതി

Last Updated:

ക്രൂരമായ ഓറൽ റേപ്പിനാണ് യുവതി വിധേയയാത്

ഉറങ്ങിക്കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റര്‍ അലക്‌സ് ഹെപ്‌ബേണിന്റെ അപ്പീലിന്മേൽ വിചാരണ നടപടികൾ തുടരുകയാണ്. ക്രൂരമായ പീഡനത്തെ തുടർന്നുണ്ടായ ആഘാതവും തുടർന്ന് മുഖത്തിന്റെ ഒരുഭാഗം തളർന്നുപോയതും യുവതി വിചാരണക്കിടെ വിശദീകരിച്ചു. ക്രൂരമായ ഓറൽ റേപ്പിനാണ് യുവതി വിധേയയാത്. 'മുഖത്തിന്റെ ഒരുഭാഗം മരവിച്ച അവസ്ഥയിലായിരുന്നു. ഇനി ഒരിക്കലും പുഞ്ചിരിക്കാനാകില്ലെന്നാണ് കരുതിയത്'- വാട്സാപ്പ് പന്തയം ജയിക്കുന്നതിനായി ക്രിക്കറ്റ് താരത്തിന്റെ ക്രൂര പീഡനത്തിന് ഇരയായ യുവതി വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ സ്ത്രീകളുമായി കിടക്ക പങ്കിട്ട നേട്ടം സ്വന്തമാക്കാനുള്ള പന്തയത്തിന്റെ ഭാഗമായാണ് ടീം അംഗത്തിന്റെ കിടക്കയിൽ ഉറങ്ങുകയായിരുന്ന യുവതിയെ 23 കാരനായ ക്രിക്കറ്റ് താരം ബലാത്സംഗം ചെയ്തത്. സംഭവത്തിൽ അലക്സ് കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്.
'ഒരു മാംസ കഷ്ണത്തോട്' എന്ന രീതിയിലാണ് അലക്സ് യുവതിയോട് പെരുമാറിയതെന്നാണ് ജഡ്ജി വിമർശിച്ചത്. തുടർന്ന് അഞ്ചുവർഷം ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിക്ഷാ ഇളവ് തേടി പ്രതി അപ്പീൽ നൽകി. ഇതിന്മേലുള്ള വിചാരണയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 'ജനുവരിയിൽ ഇതെല്ലാം അവസാനിക്കുമെന്നാണ് കരുതിയത്. പക്ഷെ പീഡനം മറ്റൊരു രീതിയിൽ ഇപ്പോഴും തുടരുകയാണ്' - വിചാരണക്കിടെ യുവതി പറഞ്ഞു. പീഡനം തന്റെ ശരീരത്തെയും മനസിനെയും തളർത്തിയെന്ന് യുവതി വിശദീകരിച്ചു. ആക്രമണത്തിന് ശേഷം നാലുമാസം കഴിഞ്ഞ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. മുഖത്തിന്റെ ഇടതുഭാഗം മരവിച്ച അവസ്ഥയിലായിരുന്നു. പീഡനത്തിന്റെ ആഘാതം കൊണ്ടുണ്ടായ താല്ക്കാലിക തളർച്ച (ബെൽസ് പാൾസി) എന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. തനിക്ക് ഇനി പുഞ്ചിരിക്കാൻ പോലും കഴിയില്ലെന്ന് അറിഞ്ഞ് സങ്കടപ്പെട്ടു. പഴയ സ്ഥിതിയിലേക്ക് തിരെക വരാൻ മാസങ്ങളെടുത്തു. സ്ട്രോ ഉപയോഗിച്ചാണ് വെള്ളം പോലും കുടിക്കാൻ കഴിഞ്ഞത്. ജോലി ഉപേക്ഷിച്ചു. വീട്ടിൽ നിന്ന് പുറത്തുപോകാതെയായി. ശരീരഭാരം നന്നേ കുറഞ്ഞു. 2017 ഏപ്രിൽ ഒന്നിന് നടന്ന ക്രൂരമായ പീഡനത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തയായില്ലെന്ന് തെളിയിക്കുന്നതായിരുന്നു യുവതിയുടെ വാക്കുകൾ.
advertisement
ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലർക്കിനെ പരിചയപ്പെട്ടതും അയാളുമായി കിടക്ക പങ്കിട്ടതും യുവതി കോടതിയിൽ വെളിപ്പെടുത്തി. യുവതി പറഞ്ഞത് ഇങ്ങനെ- 22കാരനായ ആൺ സുഹൃത്ത് ജോ ക്ലർക്കിനെ പാർട് ടൈമായി ജോലി ചെയ്യുന്ന റസ്റ്ററന്റില്‍വെച്ചാണ് പരിചയപ്പെട്ടത്. ജോ വളരെ രസികനായി തോന്നി. ബലാത്സംഗത്തിന് ഇരയായതിന് തലേദിവസം ജോയുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ ക്ലർക്കും ഓൺലൈൻ പന്തയത്തിന്റെ ആളായിരുന്നുവെന്നാണ് ഇപ്പോഴാണ് മനസിലാകുന്നത്.
advertisement
സംഭവം നടന്ന ദിവസം ജോക്കൊപ്പം ഉറങ്ങാൻ കിടക്കുകയായിരുന്നു. ശരീരത്തിന് മുകളില്‍ കിടന്ന് വിക്രിയകള്‍ നടത്തുന്നത് ജോ ആണെന്നാണ് ആദ്യം കരുതിയത്. സംസാരത്തിൽ ഓസ്ട്രേലിയൻ ഛായ ശ്രദ്ധിച്ചപ്പോഴാണ് മറ്റൊരാളാണെന്ന് ബോധ്യമായത്. ഞാൻ അയാളെ ശക്തിയായി തള്ളിമാറ്റി. എന്നാൽ അയാൾ എന്റെ എന്റെ കാലുകളെ ശക്തിയായി പിടിച്ചുവെച്ചിരിക്കുകയായിരുന്നു. സർവശക്തിയുമെടുത്ത് ഓടി ബാത്ത് റൂമിനുള്ളിൽ കയറി കതക് കുറ്റിയിട്ടു. അവിടെ നിന്ന് സുഹൃത്തിനെ ഫോൺ വിളിച്ച് വിവരം പറയുകയായിരുന്നു.
വോര്‍സെസ്റ്റര്‍ ക്രൗണ്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. 'കോടതി പ്രതിക്ക് നൽകിയിരിക്കുന്ന ചിത്രം ഒരു മികച്ച കൗണ്ടി ക്രിക്കറ്ററെന്നാണ്. എന്നെ പുരുഷനൊപ്പം കിടക്ക പങ്കിട്ട സ്ത്രീയെന്ന നിലയിലാണ് കോടതി കാണുന്നത്' - ഇത് നീതിയാണോ എന്നും യുവതി ചോദിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്തയം ജയിക്കാൻ ബലാത്സംഗം; ക്രിക്കറ്റ് താരത്തിന്റെ ക്രൂരപീഡനം കാരണം മുഖത്തിന്റെ ഒരുഭാഗം തളർന്നുപോയ സംഭവം വിവരിച്ച് യുവതി
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement