എട്ടു വയസുകാരിക്ക് അമ്മയുടെ കാമുകന്റെ മര്‍ദ്ദനം; അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു

അമ്മയുടെ സുഹൃത്തായ അനീഷിനെ ഞായാറാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു

news18
Updated: May 13, 2019, 10:44 PM IST
എട്ടു വയസുകാരിക്ക് അമ്മയുടെ കാമുകന്റെ മര്‍ദ്ദനം; അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു
child (rep)
  • News18
  • Last Updated: May 13, 2019, 10:44 PM IST
  • Share this:
ഇടുക്കി: എട്ടു വയസുകാരിയെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി ഉപ്പുതറ പൊലീസ് കേസ്സെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചതിന് അമ്മയുടെ സുഹൃത്തായ പത്തേക്കര്‍, കുന്നേല്‍, അനീഷിനെ (34) ഞായാറാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയ്‌ക്കെതിരെയും കേസെടുത്തത്.

ജൂവനല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കുട്ടിയെ മര്‍ദിച്ചതിനും, അനിഷ് മര്‍ദിക്കുന്നതിനെ അനുകൂലിച്ചതിനുമാണ് അമ്മക്കെതിരെ കേസ്സെടുത്തത്. അനീഷ് വീട്ടില്‍ വരുന്നതിനെ എതിര്‍ത്തതിനാണ് ഇരുവരും കുട്ടിയെ മര്‍ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശ്ശിമാര്‍ നല്‍കിയ പരാതിയിലാണ് അമ്മയ്‌ക്കെതിരെ കേസ്സെടുത്തത്. അമ്മ ഒളിവിലാണ്.

Also Read: കണ്ണില്ലാത്ത ക്രൂരത വീണ്ടും: എട്ടു വയസുകാരിയെ മര്‍ദ്ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; അമ്മയ്‌ക്കെതിരെയും കേസെടുക്കും

ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെണ്‍മക്കളില്‍ മൂത്തയാളെയാണ് അനീഷ് തല്ലിയിരുന്നത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായതിനു പിന്നാലെ യുവതി മക്കളുമായി മാറി താമസിക്കുകയാണ്.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷ് ഒരു വര്‍ഷം മുന്‍പാണ് യുവതിയുമായി അടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. അനീഷ് വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകള്‍ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞു. ഇതില്‍ പ്രകോപിതനായി ചൂരല്‍ വടി കൊണ്ട് കുട്ടിയെ തല്ലിയെന്നാണു പരാതി. മര്‍ദനമേറ്റ കുട്ടിയുടെ സഹോദരിമാര്‍ക്ക് അഞ്ചും രണ്ടും വയസുണ്ട്. ഈ കുട്ടികള്‍ ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ്.

First published: May 13, 2019, 10:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading