advertisement

ഞങ്ങളെ എന്തിനു മെനക്കെടുത്തി? ഉദ്ഘാടനത്തിനു വരാത്ത മന്തി സജി ചെറിയാനെതിരെ എം.എം. മണി

Last Updated:

മണി ഉദ്യോഗസ്ഥരെ നോക്കി, ‘ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേക്കാനും’ നിർദേശിച്ചു

സജി ചെറിയാൻ, എം.എം. മണി
സജി ചെറിയാൻ, എം.എം. മണി
നേരിട്ട് വരാതെ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ച മന്ത്രി സജി ചെറിയനെതിരെ (Minister Saji Cherian) എം.എം. മണിയുടെ (M.M. Mani) വിമർശനം. ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനവേദിയിലാണ് എം.എം.മണി എംഎൽഎയുടെ പരസ്യപരാമർശം.
‘ഞങ്ങളെ എന്തിനു മെനക്കടുത്തി. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ. ഞാനും എ. രാജാ എംഎൽഎയും പോരേ ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്തു നിന്ന് ഉണ്ടാക്കല്, ഡീസൽ അടിച്ച് മെനക്കെടാൻ നമ്മളും.’ മേലാൽ തന്നെ ഇത്തരം കാര്യങ്ങൾക്കു ക്ഷണിക്കരുതെന്നു പറഞ്ഞു കൊണ്ട് മണി പ്രസംഗം അവസാനിപ്പിച്ചു.
മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുതെന്നും അയാൾക്കു പിന്നെ എന്തു ജോലിയാണെന്നും ചോദിച്ച മണി ഉദ്യോഗസ്ഥരെ നോക്കി, ‘ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേക്കാനും’ നിർദേശിച്ചു. മന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണു മണിയുടെ വിമർശനം. ഉച്ചയോടു കൂടി, ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
advertisement
ഇടുക്കിയുടെ മത്സ്യബന്ധന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായാണ് ഈ സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രാദേശിക അണക്കെട്ടുകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാനും ഏകദേശം 4,500 മത്സ്യകർഷകരെ പിന്തുണയ്ക്കാനും ഈ സംവിധാനത്തിന് സാധിക്കും.
അതേസമയം, കഴിഞ്ഞ ദിവസം മന്ത്രി പഞ്ചായത്ത് കേന്ദ്രീകരിച്ചു നടക്കുന്ന ജനകീയ വികസന കൂട്ടായ്മയിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. ഭാവി ചെങ്ങന്നൂരിനെ വാർത്തെടുക്കാനായി വെൺമണി ഗ്രാമപഞ്ചായത്ത്‌ , ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌, ബുധനൂർ ഗ്രാമപഞ്ചായത്തുകളിൽ നടന്ന ജനകീയ വികസനയോഗത്തിൽ മന്ത്രി നേരിട്ട് പങ്കെടുത്തു.
Summary: M.M. Mani's criticism of Minister Saji Cherian for inaugurating the project online instead of in person. M.M. Mani's public remarks were made at the inauguration of the Chengulam Fish Seed Farm of the Fisheries Department. Upon making scathing remarks, looking at the officials, he instructed them to 'tell me that I said so.' Mani's criticism came after the minister inaugurated the event. It was announced that the inauguration would be performed online by noon
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഞങ്ങളെ എന്തിനു മെനക്കെടുത്തി? ഉദ്ഘാടനത്തിനു വരാത്ത മന്തി സജി ചെറിയാനെതിരെ എം.എം. മണി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement