ഇന്റർഫേസ് /വാർത്ത /Kerala / 'ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം'; യുവതിയെയും മകനെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്ന ഹർജി തള്ളി

'ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം'; യുവതിയെയും മകനെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്ന ഹർജി തള്ളി

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

കോടതിയിൽ ഹാജരായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് അറിയിച്ചു. മകൻ മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതുകണക്കിലെടുത്താണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം ആർ അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

കൂടുതൽ വായിക്കുക ...
  • Share this:

കൊച്ചി: ഭാര്യയെയും പതിമൂന്നുകാരനായ മകനെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും ഇരുവരെയും തടഞ്ഞുവെച്ചിരിക്കയാണെന്നും ആരോപിച്ച് മലപ്പുറം തേഞ്ഞിപ്പലത്ത് താമസിക്കുന്ന ഗിൽബർട്ട് ഫയൽചെയ്ത ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. കോടതിയിൽ ഹാജരായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് അറിയിച്ചു. മകൻ മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതുകണക്കിലെടുത്താണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം ആർ അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

Also Read- കല്യാണവീട്ടില്‍ 20; ബെവ്‌കോയില്‍ 500; മദ്യവില്‍പനയില്‍ സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഔദ്യോഗികമായി വിവാഹിതരല്ലാത്ത ഗിൽബർട്ടും യുവതിയും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസും കോടതിയെ അറിയിച്ചു. ഗിൽബർട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി. ഗിൽബർട്ട് തന്റെയും മകന്റെയും കാര്യം നോക്കാറില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയോടും കുട്ടിയോടും നേരിട്ടുസംസാരിച്ചാണ് കോടതിയുടെ തീരുമാനം. കുട്ടിയെ വിട്ടുകിട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിക്കാരന് കുടുംബകോടതിയിൽ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി പി.എസ്.സി. ഉദ്യോഗാർത്ഥികൾ

കണ്ണൂർ സ്വദേശിയായ ഹർജിക്കാരൻ തേഞ്ഞിപ്പലത്ത് ടാക്സി ഡ്രൈവറാണ്. യുവതി അവിടെയുള്ള ഒരു ബേക്കറിയിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. ബേക്കറിയുടമ അടക്കമുള്ളവരുടെ സമ്മർദത്തെത്തുടർന്ന് യുവതിയും മകനും ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തിന് പിന്നിൽ തീവ്രവാദഗ്രൂപ്പുണ്ടെന്ന്‌ സംശയമുണ്ടെന്നും ഇരുവരെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ടെന്നും ഗിൽബർട്ട് ആരോപിച്ചിരുന്നു.

Also Read- തൃശൂർ മേയർക്ക് തുരുതുരാ സല്യൂട്ട് കൊടുത്ത് കൗൺസിലർമാർ; തിരിച്ച് ബിഗ് സല്യൂട്ട് നൽകി മേയർ

അയൽക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവർ ചേർന്നാണ് ഭാര്യയെയും മകളെയും കടത്തിയതെന്ന് ഇയാൾ പറയുന്നു. ഇസ്ലാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും നൽകാമെന്ന ഇവരുടെ വാഗ്ദാനം താൻ നിഷേധിച്ചിരുന്നു. ജൂൺ ഒമ്പതിന് താൻ ജോലിക്കു പോയപ്പോൾ ഇവർ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലുണ്ടെന്ന് കണ്ടെത്തി. - ഗിൽബർട്ട് ഹർജിയിൽ പറഞ്ഞു.

First published:

Tags: Conversion, High court Kerala, Religion conversion