മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിൽ തീകൊളുത്തി കൊന്നു; നാല് പേർ അറസ്റ്റിൽ
- Published by:meera_57
- news18-malayalam
Last Updated:
കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേന്ദ്രൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്
മരുമകളും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് ഭർതൃപിതാവിനെ തീകൊളുത്തി കൊന്നു. വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ ഗുരുതര പൊള്ളലുമായി ചികിത്സയിലായിരുന്ന 64കാരൻ ശനിയാഴ്ചയാണ് മരിച്ചത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നടുക്കുന്ന സംഭവം. കടംപുലിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെയാണ് ഒരു സംഘം പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേന്ദ്രൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.
കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് മരണം. രാജേന്ദ്രന്റെ മരുമകളായ ജയപ്രിയയുടെ കാമുകൻ മണികണ്ഠനാണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ എതിർത്തത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.
ജനുവരി 29 രാത്രി രാജേന്ദ്രൻ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ മണികണ്ഠനും കൂട്ടാളികളും വഴിയിൽ വാനിൽ വന്ന് തടഞ്ഞു. തുടർന്ന് പൊതുജനമധ്യത്തിൽ രാജേന്ദ്രന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ രക്ഷപ്പെട്ടു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലെ ജനരോഷത്തിന് കാരണമായി.
advertisement
വീഡിയോ വൈറലായതോടെ കേസ് രജിസ്റ്റർ ചെയ്ത കടലൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാന പ്രതി മണികണ്ഠൻ, ജയപ്രിയ എന്നിവരുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Summary: A daughter-in-law and her lover set her father-in-law on fire on the middle of the road. The 64-year-old man, who was undergoing treatment for serious burns in the incident that took place on Thursday, died on Saturday. The shocking incident took place in Cuddalore district of Tamil Nadu. An elderly man named Rajendran, a native of Maligampattu under the Kadampuliyur police station limits, was set on fire by a group of people after pouring petrol on him
Location :
Thiruvananthapuram,Kerala
First Published :
Feb 03, 2026 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിൽ തീകൊളുത്തി കൊന്നു; നാല് പേർ അറസ്റ്റിൽ








