പാലക്കാട്: മുതലമട മൊണ്ടിപ്പതി ആദിവാസി കോളനിയിലെ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ പതിനേഴുകാരൻ അറസ്റ്റിൽ. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
എതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരിയും വീടിന് സമീപത്ത് ഉത്സവത്തിന് പോയ സമയം അടുത്ത ബന്ധുകൂടിയായ പ്രതി പെൺകുട്ടിയെ സമീപത്തെ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
മാർച്ച് 11 മുതൽ കാണാതായ പെൺക്കുട്ടിയെ മാർച്ച് 14 നാണ് വീടിന് സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് അഴുകിയ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാതായതിന് ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം തിരച്ചിൽ നടത്താൻ പ്രതിയും ഉണ്ടായിരുന്നു. എന്നാൽ സംശയത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.