നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗക്കേസിലെ പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് ആസാമില്‍ നിന്ന്‌

  ബലാത്സംഗക്കേസിലെ പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് ആസാമില്‍ നിന്ന്‌

  മൂന്ന് വർഷം മുൻപ് വണ്ടൂരിൽ വച്ച് ആസാം സ്വദേശിനിയായ പെൺകുട്ടിയെ ഇയാള് ബലാത്സംഗം ചെയ്ത് നാട് വിടുക ആയിരുന്നു

  • Share this:
  ബലാൽസംഗ കേസിൽ  ഒളിവിൽപോയ പ്രതിയെ മൂന്ന് വർഷത്തിനു ശേഷം ആസാമിൽ  പോയി പിടികൂടി വണ്ടൂർ പോലീസ്. ആസാമിലെ സിലാപത്തർ സ്വദേശിയായ പ്രശാന്ത് കോൻവാറിനെ ആണ് വണ്ടൂർ പോലീസ് സാഹസികമായി കസ്റ്റഡിയിൽ എടുത്തത്.

  2018 ൽ വണ്ടൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്ന്  പ്രശാന്ത് കോൻവാർ വണ്ടൂർ കൂളിക്കാട്ടുപടിയിൽ ഒരു പ്ലൈവുഡ് കമ്പനിയിൽ  മാനേജർ ആയിരുന്നു. ആ സമയത്താണ് കൂടെ ജോലി ചെയ്ത ആസാം സ്വദേശിയായ സ്ത്രീയുടെ മകളെ ഇയാള് പീഡിപ്പിച്ചത്.  രണ്ട് തവണ ഇയാള് പെൺകുട്ടിയെ പീഡനത്തിനിരയാക്കി.  ഒരു തവണ പുലർച്ച ഒരു മണിക്ക്  ശുചി മുറിയിൽ വച്ചും മറ്റൊരു തവണ രാവിലെ പ്രതിയുടെ മുറിയിൽ വച്ചുമാണ്  പത്തൊൻപത് കാരിയെ ശാരീരികമായി പീഡിപ്പിച്ചത്.

  പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രതി മുങ്ങുകയായിരുന്നു.

  പെൺകുട്ടിയുടെ പരാതിയിൽ വണ്ടൂർ പോലീസ് അന്വേഷണമാരംഭിച്ചു. പ്രതി വിവിധ നാടുകളിൽ മാറി മാറി നിൽക്കുക ആയിരുന്നു. ഇക്കാലയളവിലൊന്നും പ്രതി പ്രശാന്ത് കോൻവാർ  മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. അതോടൊപ്പം  ബാങ്ക് ഇടപാടുകളും ഇയാള് ഒഴിവാക്കിയിരുന്നു. അതും പോലീസിൻ്റെഅന്വേഷണത്തിന് തിരിച്ചടിയായി.

  പ്രതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വണ്ടൂർ മേഖലയിൽ ഉണ്ട്. അവരിലൂടെ ആണ് പോലീസ് പ്രതിയെ കുറിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നത്.  തുടർന്ന് പുതുതായി ചുമതലയേറ്റ വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം രൂപീകരിച്ച് പ്രതിയെ ആസാമിൽ ചെന്ന് പിടികൂടാൻ നിശ്ചയിക്കുക ആയിരുന്നു. പ്രതി ആസാമിൽ ഉണ്ടെന്ന് ഉറപ്പാക്കി ആണ് പോലീസ് ഈസ് അവിടേക്ക് പോകാൻ നിശ്ചയിച്ചത്. അവിടെ കെട്ടിട  നിർമ്മാണ മേഖലയിൽ ജോലി ചെയ്യുക ആയിരുന്നു പ്രതി.

  മുൻപ് പലപ്പോഴും ഇത്തരത്തിൽ ശ്രമം നടത്തിയത് എല്ലാം പരാജയപ്പെട്ടത് പോലീസ് സംഘം ആസാമിൽ എത്തുമ്പോൾ തന്നെ പ്രതിക്ക് വിവരം ലഭിക്കുന്നത് കൊണ്ട് കൂടി ആയിരുന്നു. ഇത്തവണ ആസാമിലെ പ്രതിയുടെ മേഖലയിലെ പോലീസ് സൂപ്രണ്ടിനെ മാത്രം വിവരം അറിയിച്ച് ആണ് വണ്ടൂരിൽ നിന്നുള്ള പ്രത്യേക സംഘം പോയത്.

  ആസാമിൽ പോയി 12 ദിവസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ആണ് പ്രതിയെ സാഹസികമായി  പിടികൂടിയത്.  ആസാമിലെ പോലീസ് കമാൻഡോകളുടെ കൂടി പിന്തുണ കേസിൽ ലഭിച്ചു.  ഉൽഫ തീവ്രവാദി ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ ജില്ലാ പോലിസ് മേധാവിയുടെ സഹായത്തോടെ കമാഡോകൾ വീട് വളഞ്ഞാണ്  പ്രതിയെ പിടികൂടിയത്.

  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ പി ഉണ്ണികൃഷ്ണൻ അനൂപ് കൊളപ്പാട് സിവിൽ പോലീസ് ഓഫീസർമാരായ എം ഫൈസൽ, കെ സി രാജേഷ് എന്നിവരായിരുന്നു സിഐക്ക് ഒപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
  Published by:Karthika M
  First published:
  )}