ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന സ്ത്രീകളെ വിട്ട് ഭാര്യയുടെ കാമുകന് വിഷം നൽകാൻ ശ്രമം; യുവാവ് അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഹോംഗാർഡുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ക്വട്ടേഷൻ നൽകിയ ഭർത്താവാണ് പൊലീസിന്റെ പിടിയിലായത്.
ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന സ്ത്രീകളെ ഉപയോഗിച്ച് ഭാര്യയുടെ കാമുകനെയും കുടുംബത്തെയും വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഹോംഗാർഡുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ക്വട്ടേഷൻ നൽകിയ 42 കാരനായ പ്രദീപിനെ ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്.
TRENDING:LIVE Updates:24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359 [NEWS]Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ് [NEWS]പിതാവിനെ പിൻസീറ്റിലിരുത്തി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ലോക് ഡൗണ്‍ കാലത്തെ വിസ്മയമായി 15 കാരി [NEWS]
കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെന്ന വ്യാജേന രണ്ടു സ്ത്രീകളെയാണ് ഹോംഗാർഡിൻെറ വടക്കൻ ഡൽഹിയിലെ വീട്ടിലെത്തിച്ചത്. ഇവർ കോവിഡ് പ്രതിരോധ മരുന്നാണെന്ന് വിശ്വസിപ്പിച്ച് വിഷം കലർത്തിയ പാനീയം കുടുംബത്തിന് കുടിക്കാൻ നൽകി.
advertisement
മരുന്ന് കുടിച്ച് ഹോംഗാർഡും മൂന്ന് കുടുംബാംഗങ്ങൾക്കും അവശതയനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുടിച്ചത് വിഷമാണെന്നു മനസിലായത്. തുടർന്ന് പൊലീസെത്തി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾപരിശോധിച്ച് ആരോഗ്യപ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകളെ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിനു പിന്നിൽ വൻഗീഡാലോചനയുണ്ടെന്നു വ്യക്തമായത്. ഇതേത്തുടർന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Location :
First Published :
May 21, 2020 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന സ്ത്രീകളെ വിട്ട് ഭാര്യയുടെ കാമുകന് വിഷം നൽകാൻ ശ്രമം; യുവാവ് അറസ്റ്റിൽ