പണമിടപാടുകളും ചാറ്റുകളും തെളിവ്; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബ് കുടുങ്ങിയത് പോലീസിന്റെ ഒറ്റച്ചോദ്യത്തിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശ്രദ്ധ വീട് വിട്ട് പോയി എന്ന് അഫ്താബ് പറഞ്ഞ മെയ് 22 നും 26 നും ഇടയ്ക്ക് ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏകദേശം 54000 രൂപയോളം അഫ്താബിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.
അഫ്താബ് പൂനാവാല എന്ന ചെറുപ്പക്കാരൻ പങ്കാളിയെ വെട്ടികഷണങ്ങളാക്കി വനപ്രദേശങ്ങളില്‍ ഉപേക്ഷിച്ചതും തെരുവ് നായ്ക്കൾക്ക് ഇട്ടു കൊടുത്തതും നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ക്രൂരമായ കൊലപാതകം നടത്തിയ ഇയാൾ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
എങ്ങനെയാണ് അഫ്താബ് അറസ്റ്റിലായത്? ശ്രദ്ധ വാല്‍ക്കര്‍ എന്ന തന്റെ കാമുകിയെ കൊന്നശേഷവും അഫ്താബ് ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്തും ബാങ്ക് അക്കൗണ്ട് സജീവമായി നിലനിര്‍ത്തിയും ശ്രദ്ധ എന്ന വ്യക്തി മരിച്ചിട്ടില്ലെന്ന രീതിയില്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച ചില സംശയങ്ങളാണ് അഫ്താബിനെ പിടികൂടാന്‍ സഹായിച്ചത്. എന്‍ഡിടിവി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.
ശ്രദ്ധയെ ഫോണില്‍ കിട്ടാതായതിനെത്തുടര്‍ന്ന് അവരുടെ പിതാവ് മുംബൈയ്ക്കടുത്തുള്ള വസായി പൊലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അഫ്താബിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുന്നു. ഒക്ടോബര്‍ 26ന് ആണ് അഫ്താബിനെ വസായി പൊലീസ് ചോദ്യം ചെയ്യുന്നത്. അന്ന് അഫ്താബ് പറഞ്ഞത് മെയ് 22ന് ശ്രദ്ധ താനുമായി വഴക്കിട്ട് ഡല്‍ഹി ഛാത്തര്‍പൂരിലെ തന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോയെന്നും പിന്നീട് യാതൊരു വിവരവും അവളെപ്പറ്റി ലഭിച്ചില്ലെന്നുമാണ്.
advertisement
ശ്രദ്ധ വീട് വിട്ട് പോയി എന്നുപറയുന്ന മെയ് 22ന് നാലുദിവസം മുമ്പാണ് അഫ്താബ് അവളെ കൊലപ്പെടുത്തിയത്. ഇരുവരും ഡല്‍ഹിയിലേക്ക് മാറി വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അഫ്താബിന്റെ ക്രൂരകൃത്യം. ശ്രദ്ധ തന്റെ കുറച്ച് വസ്ത്രങ്ങളും ഫോണും മാത്രമെ പോകുമ്പോള്‍ കൊണ്ടുപോയിരുന്നുള്ളു എന്നും ചോദ്യം ചെയ്യലിനിടെ അഫ്താബ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ സിഗ്നലും ടവര്‍ ലൊക്കേഷനും പരിശോധിച്ച പൊലീസ് അന്വേഷണം അഫ്താബിലേക്ക് നീങ്ങുകയായിരുന്നു.
advertisement
അഫ്താബിലേക്ക് അന്വേഷണ സംഘം എത്താന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ശ്രദ്ധ വീട് വിട്ട് പോയി എന്ന് അഫ്താബ് പറഞ്ഞ മെയ് 22 നും 26 നും ഇടയ്ക്ക് ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏകദേശം 54000 രൂപയോളം അഫ്താബിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ശ്രദ്ധയുടെ ഫോണിലെ ബാങ്കിംഗ് ആപ്പ് വഴിയായിരുന്നു ഇത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു മെഹ്‌റൗളിയിലെ ഫ്‌ളാറ്റിന്റെ പരിസരത്ത് വെച്ചാണ് ട്രാന്‍സ്ഫര്‍ നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മെയ് 22ന് ശേഷം ശ്രദ്ധയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ അഫ്താബിലേക്ക് പൊലീസ് എത്താന്‍ കാരണവും ഇതാണ്.
advertisement
തുടര്‍ന്ന് ഈ മാസം ആദ്യം വീണ്ടും പൊലീസ് അഫ്താബിനെ ചോദ്യം ചെയ്യലിന് വിളിച്ചു. അന്ന് അഫ്താബ് പറഞ്ഞത് ശ്രദ്ധയുടെ പാസ് വേര്‍ഡ് തനിക്ക് അറിയാമായിരുന്നുവെന്നും അതുപയോഗിച്ച് താനാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നുമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയം വരാതിരിക്കാന്‍ ശ്രദ്ധയുടെ ക്രഡിറ്റ് കാര്‍ഡും ആക്ടിവാക്കി വെയ്ക്കാന്‍ അഫ്താബ് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് ശ്രദ്ധയുടെ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അവളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഈ ചാറ്റുകളുടെ ലൊക്കേഷന്‍ അഫ്താബിന്റെ ഫ്‌ളാറ്റിന്റെ പരിസരം തന്നെയായിരുന്നു. തുടര്‍ന്നാണ് വസായി പൊലീസ് ഡല്‍ഹി പൊലീസില്‍ ഈ വിവരങ്ങള്‍ കൈമാറി അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഡല്‍ഹി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറംലോകമറിയുന്നത്. മെയ് 22ന് വീട് വിട്ട് പോയ ശ്രദ്ധയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഇപ്പോഴും മെഹറൗളിയില്‍ തന്നെയാണല്ലോ. അത് എങ്ങനെ വന്നു എന്ന പൊലീസിന്റെ ഒറ്റചോദ്യത്തില്‍ തന്നെ അഫ്താബ് നടന്നതെല്ലാം വെളിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് എന്‍ഡിടിവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
വെട്ടികഷണങ്ങളാക്കിയ ശ്രദ്ധയുടെ ശരീരം ഏകദേശം 18 ദിവസം കൊണ്ട് മെഹറൗളിയിലെ ഫ്‌ളാറ്റിന് സമീപമുള്ള വനപ്രദേശത്തും മറ്റിടങ്ങിലും നിക്ഷേപിച്ചുവെന്നും അഫ്താബ് കുറ്റസമ്മതം നടത്തി. ആ പ്രദേശങ്ങള്‍ അഫ്താബ് പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
അഫ്താബുമായുള്ള ബന്ധത്തെ ശ്രദ്ധയുടെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് അവരോട് വഴക്കിട്ട് ഡല്‍ഹിയിലേക്ക് എത്തിയതാണ് ശ്രദ്ധ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുടുംബവുമായി യാതൊരു രീതിയിലും ശ്രദ്ധ ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ശ്രദ്ധ സ്ഥിരമായി വിളിച്ചിരുന്ന പല സുഹൃത്തുക്കളെയും കഴിഞ്ഞ ഒരുമാസത്തോളമായി വിളിക്കാതായതോടെ സുഹൃത്തുക്കള്‍ക്കിടയില്‍ സംശയം ഉടലെടുക്കുകയായിരുന്നു. അവരാണ് ശ്രദ്ധയെപ്പറ്റി ആദ്യം വീട്ടുകാരോട് പറയുന്നത്.
advertisement
വസായ് സ്വദേശികളായ അഫ്താബ് പൂനാവാലയും ശ്രദ്ധ വാൽക്കറും 2019ലാണ് ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ഇരുവരും ജോലി ചെയ്തിരുന്നു. പിന്നീട് പ്രണയത്തിലായി. വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ ഡല്‍ഹിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് ഈ വര്‍ഷം ആദ്യം ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അവധിക്കാലം ആഘോഷിക്കാനായി ഇരുവരും പോയിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തുന്നതിന് 10 ദിവസം മുമ്പായിരുന്നു ഇത്.
തങ്ങള്‍ തമ്മില്‍ വഴക്കിടുമ്പോള്‍ അഫ്താബ് വളരെ ആക്രമാസക്തമായി പെരുമാറുമായിരുന്നു എന്ന് ശ്രദ്ധ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അഫ്താബ് തന്നെ വഞ്ചിക്കുകയാണ് എന്ന സംശയവും ശ്രദ്ധയ്ക്കുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
Location :
First Published :
November 17, 2022 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണമിടപാടുകളും ചാറ്റുകളും തെളിവ്; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബ് കുടുങ്ങിയത് പോലീസിന്റെ ഒറ്റച്ചോദ്യത്തിൽ