അയൽവാസിക്ക്'ഗുഡ്മോണിംഗ്'പറഞ്ഞില്ല: ഡല്‍ഹിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Last Updated:

യുവാവ് ബോധമറ്റ് നിലത്ത് വീഴുന്നത് വരെ തുടരെത്തുടരെ കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ന്യൂഡൽഹി: ഗുഡ്മോണിംഗ് പറഞ്ഞില്ല എന്ന കാരണത്താൽ അയല്‍വാസികൾ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. വെസ്റ്റ്ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പാൽ വാങ്ങുന്നതിനായി പോയ നീരജ് സിംഗ് (28) എന്ന യുവാവിനാണ് കുത്തേറ്റത്. ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 9മണിയോടെയാണ് സംഭവം. അടുത്തുള്ള കടയിൽ നിന്ന് പാല്‍ വാങ്ങി തിരികെ വരികയായിരുന്ന നീരജിനെ സമീപവാസികളായ ഇഷ്റാൻ, ബന്റി എന്നീ യുവാക്കൾ തടഞ്ഞു നിർത്തി ഗുഡ്മോണിംഗ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. ആ പ്രദേശത്തെ കരുത്തരാണ് താങ്ങളെന്നും പറയുന്നത് അനുസരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ സിംഗ് ഇതിന് തയ്യാറാകാതെ വന്നതോടെ ആദ്യം മർദ്ദിച്ചു. പിന്നീടാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ബന്റി എന്നയാളാണ് കുത്തിയതെന്നാണ് കരുതുന്നത്. യുവാവ് ബോധമറ്റ് നിലത്ത് വീഴുന്നത് വരെ ഇയാൾ തുടരെത്തുടരെ കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവം ശേഷം ഇരുവരും അവിടെ നിന്നും കടന്നു കളഞ്ഞു.
advertisement
നീരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽവാസിക്ക്'ഗുഡ്മോണിംഗ്'പറഞ്ഞില്ല: ഡല്‍ഹിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement