നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആൺകുഞ്ഞിന് ജന്മം നൽകിയില്ല; ഭാര്യയുടെ ദേഹത്ത് ഭർത്താവ് തിളച്ച വെള്ളമൊഴിച്ചു

  ആൺകുഞ്ഞിന് ജന്മം നൽകിയില്ല; ഭാര്യയുടെ ദേഹത്ത് ഭർത്താവ് തിളച്ച വെള്ളമൊഴിച്ചു

  2013 ൽ വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണുള്ളത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഉത്തർപ്രദേശ്: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ പേരിൽ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

   ഓഗസ്റ്റ് 13 നാണ് ഭർത്താവ് ഭാര്യയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ചത്. ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നായിരുന്നു ഇത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. സത്യപാൽ എന്ന യുവാവാണ് ഭാര്യ സഞ്ജു(32) ന്റെ മേൽ തിളച്ചവെള്ളമൊഴിച്ചത്.

   2013 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. കഴിഞ്ഞ വർഷമാണ് ഇളയ കുഞ്ഞ് ജനിച്ചത്. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിൽ ഭർത്താവ് കടുത്ത ദേഷ്യത്തിലായിരുന്നു.

   മാതാപിതാക്കളിൽ നിന്നും 50,000 രൂപ ആവശ്യപ്പെടാനും ഭാര്യയോട് ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. ഇയാൾ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. സഞ്ജുവിന് ഭക്ഷണം പോലും നൽകിയിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ടന്റിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

   സംഭവത്തിൽ യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

   മീൻകുളത്തിനായി കുഴിച്ച് ചെന്നപ്പോൾ മനുഷ്യന്റെ അസ്ഥികൂടം; കാണാതായവരുടെ പട്ടിക തയാറാക്കാൻ പോലീസ്

   ഈ അടുത്തകാലത്ത് റിലീസ് ആയ പൃത്വിരാജിന്റെ കോള്‍ഡ് കേസ് സിനിമയിലെന്നപോലെ നിലം കുഴിച്ചപ്പോള്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മനുഷ്യന്റെ വാരിയെല്ലിന്റെ ഭാഗങ്ങളാണ് വിശദമായ പരിശോധനയില്‍ കണ്ടെത്തിയത്. വൈക്കം ചെമ്മനത്തുകരയില്‍ മീന്‍ കുളത്തിനായി കുഴിച്ച സ്ഥലത്ത് നിന്നാണ് തലയോടിന് പുറമേ എട്ട് അസ്ഥികഷ്ണങ്ങളാണ് ലഭിച്ചത്.

   വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഡിഎന്‍ എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. അസ്ഥികള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൊലപാതക സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും തൊട്ടടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.

   വിശദമായ പരിശോധനയില്‍ അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ അസ്ഥി കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. സ്വയം വീണതോ ചാടിയതോ ആണെങ്കില്‍ ഇത്ര ആഴത്തില്‍ വരില്ല എന്നാണ് സൂചന. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിര്‍ണയം, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം.

   അസ്ഥികൂടത്തിന്റെ പഴക്കം നിര്‍ണയിച്ച് കഴിഞ്ഞാല്‍ ആ കാലയളവില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കി കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. വൈക്കം ഡിവൈഎസ്പി എ ജെ തോംസണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

   വര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയകാലത്ത് വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇത്തരത്തിലെ എല്ലാ സംശയങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

   ചെമ്മനത്തുകര സ്വദേശി അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഒരു വര്‍ഷം മുന്‍പാണ് രമേശന്‍ എന്നയാള്‍ വാങ്ങിയത്.
   Published by:Naseeba TC
   First published: